Kozhikode News: 15000 രൂപയ്ക്ക് 3.5 ലക്ഷം നൽകണമെന്ന് ബ്ലേഡ് മാഫിയയുടെ ഭീഷണി; 48 കാരൻ ജീവനൊടുക്കി

Kozhikode News: 10000 രൂപ വാങ്ങിച്ചിട്ട് മൂന്നര ലക്ഷം രൂപ തിരികെ നൽകണമെന്ന് ബ്ലേഡ് മാഫിയ നിരന്തരം ഭീഷണിപ്പെടുത്തിയതാണ് കൃഷ്ണൻ ജീവനനൊടുക്കാൻ കാരണമെന്ന് ഭാര്യ ആരോപിക്കുന്നു. കൂടാതെ മരണശേഷം ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സഹിതം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പോലീസ് വിഷയത്തിൽ കാര്യമായ അന്വേഷണമോ നടപടികളോ ഒന്നും തന്നെ സ്വീകരിച്ചില്ല എന്നും കുടുംബത്തിന്റെ ഭാഗത്തുനിന്നും പരാതി വരുന്നുണ്ട്.....

Kozhikode News: 15000 രൂപയ്ക്ക് 3.5 ലക്ഷം നൽകണമെന്ന് ബ്ലേഡ് മാഫിയയുടെ ഭീഷണി; 48 കാരൻ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 21 Apr 2026 | 01:10 PM

കോഴിക്കോട്: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശിയായ കോലക്കാട്ട് കൃഷ്ണനാണ് തൂങ്ങി മരിച്ചത്. 48 വയസ്സായിരുന്നു. ഏപ്രിൽ ആറിനാണ് സംഭവം. ബ്ലേഡ് മാഫിയയുടെ നിന്നും വാങ്ങിയ 15,000 രൂപയ്ക്ക് പകരമായി മൂന്നര ലക്ഷം രൂപ നൽകണമെന്ന ഭീഷണിയിൽ മനംനൊന്താണ് ജീവനെടുക്കിയതെന്ന് കൃഷ്ണന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബ്ലേഡ് മാഫിയുടെ ഭീഷണിയെ കുറിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും വേണ്ടവിധത്തിലുള്ള അന്വേഷണം ഉണ്ടായില്ല എന്നും ആരോപണം ഉയരുന്നുണ്ട്. വെള്ളിപ്പറമ്പ് കേന്ദ്രീകരിച്ചതാണ് പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയയിൽ നിന്നായിരുന്നു കൃഷ്ണൻ പണം വാങ്ങിച്ചത്.

നിരന്തരമായ ഭീഷണി

പണം വാങ്ങിച്ചത് മുതലുള്ള ഇവരുടെ നിരന്തരമായ ഭീഷണിയാണ് കൃഷ്ണൻ ആത്മഹത്യ ചെയ്യുവാൻ കാരണമെന്നും ഭാര്യ ആരോപിക്കുന്നു. മരണശേഷം ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സഹിതമാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്. എന്നാൽ വിഷയത്തിൽ പോലീസ് കാര്യമായ അന്വേഷണമോ നടപടികളോ ഒന്നും സ്വീകരിച്ചില്ല എന്ന പരാതിയും ഉയരുന്നു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കർശനമായ നടപടികളും അന്വേഷണവും വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

ALSO READ:ശംഖുമുഖം ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞു വിദ്യാർത്ഥിനിയെയും സഹപാഠിയെ മർദ്ദിച്ചു ; 2 പേർ അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19 വയസ്സുകാരനെ ഹണി ട്രാപ്പിൽ പെടുത്തി 

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19 വയസ്സുകാരനെ ഹണി ട്രാപ്പിൽ പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ 19 വയസ്സുകാരിയെയും 20 വയസ്സുകാരനെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ശ്രീകാര്യം ചെല്ലമംഗലം തിരുവാതിരയിൽ സൂര്യ (19), പാപ്പനംകോട് എസ്റ്റേറ്റ് ശാലിനി നിവാസിൽ കൈലാസ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കീഴ്‌തോന്നയ്ക്കൽ തച്ചപ്പള്ളി വിവേകാനന്ദാ ക്ലബ്ബിന് സമീപം ബിന്ദു ഭവനിൽ ജിനു (19) വിനെയാണ് ഇരുവരും ചേർന്ന് മർദിച്ചത്.

19 കാരനായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് സൂര്യ ജിനുവിനെ പരിചയപ്പെടുന്നത്. തുടർന്ന് രണ്ടുപേരും കാണുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ സൂര്യയെ കാണാനായി എത്തിയ ജിനുവിനെ കാത്തു നിന്നത് പെൺകുട്ടിയുടെ സുഹൃത്തുക്കളായിരുന്നു. ജിനുവിനെ നിർബന്ധിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ആളൊഴിഞ്ഞ ഒരു കുളക്കരയിൽ എത്തിച്ചുകയും ചെയ്തു. അടിക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. മർദ്ദിച്ച് അവശനാക്കിയ ശേഷം കാനറാ ബാങ്കിന്റെ ഓൺലൈൻ ആപ്പ് വഴി ഇവരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. കൂടാതെ ഇവർ നിർദ്ദേശിച്ച മറ്റൊരു ഫോണിലേക്ക് 2500 രൂപ അയപ്പിക്കുകയും ചെയ്തു.സംഭവത്തിന് പിന്നാലെയാണ് യുവതിയെയും ആൺ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്തോന്നയ്ക്കൽ തച്ചപ്പള്ളി തിരുവാതിരയിൽ സൂര്യയാണ് പെൺകുട്ടി. പാപ്പനംകോട് എസ്റ്റേറ്റ് ശാലിനി നിവാസിൽ കൈലാസാണ് ഉണ്ടായിരുന്ന ആൺസുഹൃത്ത്.

Follow Us
Related Stories
Kerala Bevarages: ബിയറിന് 10 രൂപ അധികം വാങ്ങി; ബെവറജസ് ഡിപ്പോ മാനേജർക്ക് വമ്പൻ തുക പിഴ
CMRL Exalogic Case: ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി
Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും
Operation toofan: കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
Kerala Weather Update: കേരളത്തിലിന്ന് കനത്ത മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകള്‍ക്ക് അവധി
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ