Vaikom Boat Accident: മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളം മറിഞ്ഞു; അപകടം വൈക്കത്ത്
Kottayam Murinjapuzha Boat Accident: വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഒരാളെ കാണാതായി എന്നും വിവരം പുറത്തുവരുന്നുണ്ട്.

പ്രതീകാത്മക ചിത്രം
വൈക്കം: കോട്ടയം വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് അപകടം. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കാട്ടില്‍ക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോകുകയായിരുന്നു സംഘം. ഇരുപതോളം പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.
വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഒരാളെ കാണാതായി എന്നും വിവരം പുറത്തുവരുന്നുണ്ട്. രണ്ട് കരകളിലായി ആളുകളെ രക്ഷിച്ചതായി പോലീസ് വ്യക്തമാക്കി.
ചാവക്കാട് ദേശീയപാതയില്‍ വിള്ളല്‍
ചാവക്കാട്: തൃശൂര്‍ ചാവക്കാട് തിരുവത്ര അത്താണ് ദേശീയപാത 66ല്‍ പാലത്തിന് മുകളില്‍ വിള്ളല്‍ രൂപപ്പെട്ടതായി വിവരം. പത്ത് മീറ്ററിലേറെ നീളത്തില്‍ വിള്ളലുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടയില്‍ യുവാക്കളാണ് വിള്ളല്‍ കണ്ടത്.
വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് സിമന്റ് വെച്ച് താത്കാലികമായി അടച്ചു. എന്നാല്‍ മഴയെ തുടര്‍ന്ന് ഇതെല്ലാം ഒലിച്ചുപോയി. നേരത്തെയും ചാവക്കാട് ദേശീയപാതിയില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.