Thenhipalam Accident: പൈങ്ങോട്ടൂർമാട് ദേശീയപാതയിൽ അപകടം; ടാങ്കർ ലോറി തട്ടി സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ ബാലന് ദാരുണാന്ത്യം

Scooter Hit by Tanker Lorry in Thenhipalam: യൂണിവേഴ്‌സിറ്റി ക്യാംപസിൽ നിന്ന് ബാഡ്മിന്റൺ പരിശീലനം കഴിഞ്ഞ് ആയുഷ് അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്നത്.

Thenhipalam Accident: പൈങ്ങോട്ടൂർമാട് ദേശീയപാതയിൽ അപകടം; ടാങ്കർ ലോറി തട്ടി സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ ബാലന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Published: 

07 Feb 2025 07:49 AM

തേഞ്ഞിപ്പലം: ടാങ്കർ ലോറി തട്ടി സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ ബാലന് ദാരുണാന്ത്യം. അപകടം നടന്നത് ചേലേമ്പ്ര പൈങ്ങോട്ടൂർമാട് ദേശീയ പാതയിലാണ്. പത്ത് വയസുകാരനായ ആയുഷ് ആണ് മരിച്ചത്. കോഴിക്കോട് മലാപറമ്പിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് രാമനാട്ടുകര പെരുമുഖം റോഡിൽ പറയൻകുഴി മനേഷ് കുമാറിന്റെയും മഹിജയുടെയും മകൻ ആണ് ആയുഷ്.

സ്‌കൂട്ടർ ഓടിച്ചിരുന്നത് മനേഷ് ആണ്. അപകടത്തിൽ പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 7.30 ന് ആണ് അപകടം നടന്നത്. ലോറിയും സ്കൂട്ടറും എൻഎച്ച് സർവീസ് റോഡ് വഴി രാമനാട്ടുകര പോകുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

യൂണിവേഴ്‌സിറ്റി ക്യാംപസിൽ നിന്ന് ബാഡ്മിന്റൺ പരിശീലനം കഴിഞ്ഞ് ആയുഷ് അച്ഛന്റെ കൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആയുഷിന് ജീവൻ നഷ്ടമായി. മനേഷ് കുമാർ മഹിജ ദമ്പതികൾക്ക് അഭിനന്ദ എന്നൊരു മകൾ ഉണ്ട്.

ALSO READ: അടൂർ ബൈപ്പാസിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾക്ക് ​ദാരുണാന്ത്യം

അടൂർ ബൈപ്പാസിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ​ദാരുണാന്ത്യം

അടൂർ ബൈപ്പാസിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മിത്രപുരത്ത് വെച്ച് വ്യാഴാഴ്ച രാത്രി 12.15 ഓടെയാണ് അപകടം നടന്നത്. 20കാരനായ അമലും, 23കാരനായ നിഷാന്തുമാണ് അപകടത്തിൽ മരിച്ചത്. ഇരുവരും അടൂർ അമ്മകണ്ടകര സ്വദേശികളാണ്. അടൂരിൽ നിന്നു പന്തളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അമിത വേ​ഗതയിലെത്തിയ ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമേ അപകട കാരണം അറിയാൻ കഴിയൂ എന്നും പോലീസ് പറഞ്ഞു. മരിച്ച യുവാക്കൾ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത വരികയായിരുന്നു. അപകട സ്ഥലത്ത് വെച്ചു തന്നെ യുവാക്കൾ തത്ക്ഷണം മരിച്ചുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടർന്ന് വരികയാണ്. യുവാക്കളുടെ മൃത​ദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related Stories
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളാകാം, സമൃദ്ധി ലോട്ടറി ഫലം പുറത്ത്
Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം