കോഴിക്കോട് ബീച്ചിൽ പോത്തിന്റെ ആക്രമണം; ആറ് വയസുകാരിക്ക് പരിക്ക്

Buffalo Attacks Girl at Kozhikode Beach: പരിസരത്ത് മേഞ്ഞുകൊണ്ടിരുന്ന രണ്ട് പോത്തുകൾ ആളുകൾക്ക് ഇടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇതിൽ ഒരു പോത്ത് കടലിൽ കുളിച്ച് കരയിലേക്ക് കയറുകയായിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞുകയറി.

കോഴിക്കോട് ബീച്ചിൽ പോത്തിന്റെ ആക്രമണം; ആറ് വയസുകാരിക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

30 Apr 2025 21:50 PM

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോത്തിന്റെ ആക്രമണം. ആറ് വയസുകാരിക്ക് പരിക്കേറ്റു. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസർ അറാഫത്തിൻ്റെ മകൾ‌ ഇസ മെഹക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്തു വെച്ചാണ് സംഭവം.

പരിസരത്ത് മേഞ്ഞുകൊണ്ടിരുന്ന രണ്ട് പോത്തുകൾ ആളുകൾക്ക് ഇടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇതിൽ ഒരു പോത്ത് കടലിൽ കുളിച്ച് കരയിലേക്ക് കയറുകയായിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞുകയറി. ആക്രമണത്തിൽ ആറ് വയസുകാരിയായ ഇസ മെഹക്കിന്റെ ഇടത് വാരിയെല്ലിന് പരിക്കേറ്റു.

കുത്തേറ്റ് വീണ കുട്ടിയുടെ വാരിയെല്ലിന് അടുത്തായി പോത്ത് ചവിട്ടുകയായിരുന്നു. ഉടനെ കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും എത്തി ബഹളം വെച്ച് പോത്തിനെ ഓടിക്കുകയായിരുന്നു.

ALSO READ: പാലക്കാട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട് സഹോദരങ്ങളടക്കം മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട് മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിൽ സഹോദരങ്ങളടക്കം മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശിൻ്റെയും അനിതയുടെയും മക്കളായ പ്രദീപ് (5), പ്രതീഷ് (3), പ്രകാശൻ്റെ സഹോദരിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന്റെ അടുത്തുള്ള ചിറയിൽ വീണാണ് കുട്ടികൾ മരിച്ചത്.

ആളുകൾ അധികം കടന്നുച്ചെല്ലാത്ത ചിറയിൽ കുട്ടികൾ കളിക്കുകയായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് കുട്ടികളെ അന്വേഷിച്ചെത്തിയ ബന്ധുകളാണ് ചിറയിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ഇവരെ സമീപത്തെ ആശുപത്രിയിലും പിന്നീട പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ