Murder Attempt: ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ്, മൂന്നു സ്ത്രീകൾക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Murder Attempt: മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്. അപകടത്തിൽ ചൊവ്വൂര്‍ സ്വദേശിനി പ്രേമാവതി (61), ഇവരുടെ മകള്‍ സയന (36), ചൊവ്വൂര്‍ ചെറുവത്തേരി സ്വദേശി സംഗീത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Murder Attempt: ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ്, മൂന്നു സ്ത്രീകൾക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

പ്രതീകാത്മക ചിത്രം

Updated On: 

23 Jun 2025 | 08:06 AM

തൃശ്ശൂർ: ചൊവ്വൂരിൽ അമിത വേഗതയിലെത്തിയ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മാള പുത്തന്‍ചിറ സ്വദേശി നാസറിനെതിരെയാണ് (52) കേസെടുത്തത്. ഇയാളെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്ത്, കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു.

അപകടത്തിന് ശേഷം ഓടി രക്ഷപെട്ട നാസറിനെയും ബസും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസ് കയറാന്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് ബസ് അമിത വേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.15ന് ചൊവ്വൂരില്‍ അഞ്ചാംകല്ല് പഞ്ചിങ്ങ് ബൂത്തിനടുത്ത ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്.

മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്. അപകടത്തിൽ ചൊവ്വൂര്‍ സ്വദേശിനി പ്രേമാവതി (61), ഇവരുടെ മകള്‍ സയന (36), ചൊവ്വൂര്‍ ചെറുവത്തേരി സ്വദേശി സംഗീത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെട്ടെന്ന് ഓടി മാറിയത് കൊണ്ടു മാത്രമാണ് ആരുടെയും ജീവൻ നഷ്ടപ്പെട്ടാതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ‘മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയരുത്’: എം.വി ഗോവിന്ദനെ വിമർശിച്ച് മുഖ്യമന്ത്രി

അശ്രദ്ധമായി, മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ വാഹനമോടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചതിനും വധശ്രമത്തിനും ഉള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നാസര്‍ സ്ഥിരം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. 2010 ല്‍ അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ച കേസിലും, 2019 ല്‍ ഒരാള്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലും നായർ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

വിഡിയോ:

Related Stories
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ