Christmas New Year Bumper 2025 : ഒന്നാം സമ്മാനം 20 കോടി രൂപ; ക്രിസ്മസ് ബമ്പര്‍ അടിച്ചാല്‍ കയ്യില്‍ കിട്ടുന്നതോ? കണക്കുകള്‍ ഇങ്ങനെ
Christmas New Year Bumper 2025 First Prize 20 Crore: ഒന്നാം സമ്മാനം 20 കോടി രൂപയാണെങ്കിലും, അത്രയും രൂപ ഉപയോഗിക്കാന്‍ സാധിക്കില്ല. ഏത് ലോട്ടറിയെയും പോലെ ക്രിസ്മസ് ബമ്പറിനും നികുതി ബാധ്യതയുണ്ട്. ക്രിസ്മസ് പുതുവത്സര ബമ്പറിന് എത്ര രൂപയാകും എല്ലാ നികുതി ബാധ്യതകളും കഴിഞ്ഞ് കയ്യില്‍ കിട്ടുന്നത്. പരിശോധിക്കാം

ക്രിസ്മസ് പുതുവത്സര ബമ്പര്‍ നേടുന്ന ഭാഗ്യശാലി ആരാണെന്നറിയാന്‍ ഇനി ഒരു ദിനം മാത്രം ബാക്കി. നാളെയാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനത്തിലൂടെ 20 പേര്‍ക്ക് കോടീശ്വരരാകാം. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നല്‍കും. 400 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിന്റെ അവസാന മണിക്കൂറുകളിലും വില്‍പന തകൃതിയായി നടക്കുന്നു. ഇതുവരെ 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. പതിവുപോലെ ഇത്തവണയും പാലക്കാടാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്. ഏതാണ്ട് എട്ട് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ മാത്രം വിറ്റത്. കഴിഞ്ഞ ഡിസംബര്‍ 17നാണ് വില്‍പന ആരംഭിച്ചത്. XA, XB, XC, XD, XE, XG, XH, XJ, XK, XL സീരിസുകളിലാണ് ടിക്കറ്റ് വില്‍പനയ്ക്ക് എത്തിച്ചത്.
ഭാഗ്യശാലിക്ക് കയ്യില്‍ എത്ര കിട്ടും?
ഒന്നാം സമ്മാനം 20 കോടി രൂപയാണെങ്കിലും, ഭാഗ്യശാലിക്ക് അത്രയും രൂപ ഉപയോഗിക്കാന്‍ സാധിക്കില്ല. ഏത് ലോട്ടറിയെയും പോലെ ക്രിസ്മസ് ബമ്പറിനും നികുതി ബാധ്യതയുണ്ട്. ഏകദേശം 10.30 കോടി രൂപയാകും ഉപയോഗിക്കാന്‍ പറ്റുന്നത്. അത് എങ്ങനെയെന്ന് പരിശോധിക്കാം.
Read Also : കയ്യില്‍ ഈ നമ്പറുണ്ടോ? എങ്കില്‍ തലവര തെളിഞ്ഞു ! സ്ത്രീശക്തി ലോട്ടറിഫലം പുറത്ത്




പത്ത് ശതമാനമാണ് ലോട്ടറിയുടെ ഏജന്റ് കമ്മീഷന്‍. അതായത് 20 കോടിയുടെ പത്ത് ശതമാനമായ രണ്ട് കോടി ഏജന്റ് കമ്മീഷനായി ഈടാക്കും. ഇതിനു ശേഷം ലഭിക്കുന്നത് 18 കോടി രൂപ. തുടര്‍ന്ന് 30 ശതമാനം രൂപ നികുതിയായും ഈടാക്കും. നികുതിക്ക് ശേഷം വരുന്നത് 12.6 കോടി രൂപ.
അതായത് 12.6 കോടി രൂപ വിജയിയുടെ അക്കൗണ്ടിലെത്തും. പക്ഷേ, കാര്യങ്ങള്‍ അവിടെ കൊണ്ട് അവസാനിക്കുന്നില്ല. നികുതി തുകയില്‍ നിന്ന് 37 ശതമാനം സര്‍ചാര്‍ജ് അടയ്ക്കണം. അതായത് ഏകദേശം 1.99 കോടി രൂപ. ഇനി ഹെല്‍ത്ത് & എജ്യുക്കേഷന്‍ സെസ് കൂടി അടയ്ക്കണം. ക്രിസ്മസ് ബമ്പറിന്റെ കാര്യത്തില്‍ അത് ഏകദേശം 29.59 ലക്ഷം രൂപ വരും. അതായത് ഒടുവില്‍ ഏകദേശം 10.30 കോടി രൂപയാണ് വിജയിക്ക് ഉപയോഗിക്കാന്‍ പറ്റുന്നത്. ഏകദേശം കണക്കുകൂട്ടലാണിത്. അന്തിമ കണക്കില്‍ നേരിയ മാറ്റമുണ്ടാകാം.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ടിവി9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)