Christmas New Year Bumper 2026-27: ക്രിസ്മസ്-ന്യൂയര്‍ ബമ്പറില്‍ വന്‍ മാറ്റം; ഒന്നാം സമ്മാനം അഞ്ച് കോടി കൂട്ടി

Kerala Lottery Christmas Bumper 2026 25 Crore Jackpot and Other Prize Details: ഒന്നാം സമ്മാനത്തിന് പുറമെ കോടികള്‍ സ്വന്തമാക്കാന്‍ മറ്റ് അവസരങ്ങളുമുണ്ട്. രണ്ടാം സമ്മാനമായി 24 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 24 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി 24 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. ഒരു ലക്ഷം രൂപ വീതമുള്ള അഞ്ചാം സമ്മാനം 108 പേര്‍ക്കാണ് ലഭിക്കുക.

Christmas New Year Bumper 2026-27: ക്രിസ്മസ്-ന്യൂയര്‍ ബമ്പറില്‍ വന്‍ മാറ്റം; ഒന്നാം സമ്മാനം അഞ്ച് കോടി കൂട്ടി

പ്രതീകാത്മക ചിത്രം

Published: 

08 Nov 2026 | 09:37 AM

കേരളത്തിലെ ലോട്ടറി പ്രേമികള്‍ക്ക് ആവേശം പകരാന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ എത്തുന്നു. ഇത്തവണ ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യക്കുറി വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 20 കോടി രൂപയായിരുന്ന സമ്മാനത്തുക അഞ്ച് കോടി രൂപ വര്‍ധിപ്പിച്ചതോടെയാണ് ഓണം ബമ്പറിന് തുല്യമായ സമ്മാനത്തുക ക്രിസ്മസ് ബമ്പറിലും ലഭിക്കുന്നത്.

2026-27 വര്‍ഷത്തെ ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില്‍പ്പന നവംബര്‍ 28ന് ആരംഭിക്കും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില. 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടക്കുക.

24 പേര്‍ക്ക് ഒരു കോടി രൂപ വീതം

ഒന്നാം സമ്മാനത്തിന് പുറമെ കോടികള്‍ സ്വന്തമാക്കാന്‍ മറ്റ് അവസരങ്ങളുമുണ്ട്. രണ്ടാം സമ്മാനമായി 24 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 24 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി 24 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. ഒരു ലക്ഷം രൂപ വീതമുള്ള അഞ്ചാം സമ്മാനം 108 പേര്‍ക്കാണ് ലഭിക്കുക. ഇതിന് പുറമെ 5,000, 2,000, 1,000, 600, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമ്മാനത്തുക എത്രയെന്ന് നോക്കാം

  • ഒന്നാം സമ്മാനം- 25 കോടി രൂപ
  • രണ്ടാം സമ്മാനം- ഒരു കോടി രൂപ വീതം 24 പേര്‍ക്ക്
  • മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം 24 പേര്‍ക്ക്
  • നാലാം സമ്മാനം- അഞ്ച് ലക്ഷം രൂപ വീതം 24 പേര്‍ക്ക്
  • അഞ്ചാം സമ്മാനം- ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക്
  • 5,000 രൂപ വീതം- 32,400 പേര്‍ക്ക്
  • 2,000 രൂപ വീതം- 60,480 പേര്‍ക്ക്
  • 1,000 രൂപ വീതം- 1,10,160 പേര്‍ക്ക്
  • 600 രൂപ വീതം- 2,72,160 പേര്‍ക്ക്
  • 500 രൂപ വീതം- 2,91,600 പേര്‍ക്ക്

Also Read: Kerala Lottery Result: കാരുണ്യ ഭാ​ഗ്യക്കുറി എടുത്തിരുന്നോ, ഫലം വന്നിട്ടുണ്ടേ… വേ​ഗം നോക്കിക്കോ

ഇതിനുപുറമെ 11 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. സമ്മാനത്തുകയായി 124.01 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

12 സീരീസുകളിലായി ടിക്കറ്റുകള്‍

CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നിങ്ങനെ 12 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്. ആകെ 1.08 കോടി ടിക്കറ്റുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് വിലയായ 450 രൂപയില്‍ അടിസ്ഥാന വിലയും 40 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നു.

നറുക്കെടുപ്പ് യന്ത്രം ഉപയോഗിച്ച് ജഡ്ജിങ് പാനലിന്റെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക. തിരഞ്ഞെടുക്കുന്ന നമ്പറുകള്‍ വിറ്റ ടിക്കറ്റുകളുടേതാണെന്ന് ഉറപ്പാക്കിയ ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക. ടിക്കറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകൃത ലോട്ടറി ഏജന്റുമാരെ മാത്രം സമീപിക്കണം. ഓണ്‍ലൈന്‍ വഴിയുള്ള അനധികൃത ടിക്കറ്റ് വില്‍പ്പനയില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Loading...
Unable to load recommendations.
Follow Us
Related Stories
റൂട്ട് കനാലിനിടെ മൂർച്ചയുള്ള ഉപകരണം 17 വയസുകാരിയുടെ വയറ്റിലെത്തി; ദന്താശുപത്രിക്കെതിരേ പരാതി
Kerala Rain Alert: ദീപാവലി ആഘോഷം വെള്ളത്തിലാകുമോ ? സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്!
Ethanol Fuel: പെട്രോളിൽ എഥനോളിന്റെ അളവ് കൂടുതലോ? കേരളത്തിലും പരിശോധന
വീടിന്റെ പില്ലറിനായി എടുത്ത കുഴിയിലെ മഴവെള്ളത്തിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
Sabarimala Mandala Kalam 2026:ശബരിമല തീർത്ഥാടകർക്കിടയിൽ കുറ്റവാളികൾ കടന്നു കൂടാൻ സാധ്യത ; ക്രൗഡ് മാനേജ്മെന്റ ഫലപ്രദമാക്കുമെന്ന് രമേശ് ചെന്നിത്തല
സാംബശിവറാവുവിന്റെ ആരോപണങ്ങൾ അന്വേഷിക്കും, ബാറുള്ളവരെയും ഇല്ലാത്തവരെയും അറിയാം: മന്ത്രി എം. ലിജു
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശികൾ!
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി