Catering Workers Clash: ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് കേറ്ററിങ് തൊഴിലാളികൾ തമ്മിലടിച്ച് നാല് പേർക്ക് പരിക്ക്

Clash Between Catering Employees: കഴിഞ്ഞ ദിവസം ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹ സർക്കാരത്തിനു ശേഷം കേറ്ററിങ് തൊഴിലാളികൾക്ക് ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്നാണ് ആക്രമണം.

Catering Workers Clash: ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത്  കേറ്ററിങ് തൊഴിലാളികൾ തമ്മിലടിച്ച് നാല് പേർക്ക് പരിക്ക്

Vegan Biriyani

Published: 

20 May 2025 11:14 AM

കൊല്ലം: കൊല്ലത്ത് ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിൽ തർക്കം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹ സർക്കാരത്തിനു ശേഷം കേറ്ററിങ് തൊഴിലാളികൾക്ക് ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്നാണ് ആക്രമണം.

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവർ ബിരിയാണി കഴിച്ചതിനു ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനായി തയാറെടുത്തു. തുടർന്ന് പരസ്പരം ബിരിയാണി വിളമ്പിയതിനു ശേഷം ചിലർക്ക് സാലഡ് കിട്ടിയില്ല. ഇതോടെ തമ്മിൽ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു. ഇരു വിഭാ​ഗങ്ങളായി തിരിഞ്ഞാണ് ആക്രമണം ഉണ്ടായത്. ഭക്ഷണം വിളമ്പിയ പാത്രങ്ങൾ വച്ച് തമ്മിൽ തല്ലി. അക്രമത്തിൽ 4 പേർക്ക് പരിക്കേറ്റു. തലയ്ക്കാണ് ഇവർക്ക് പരിക്കേറ്റത്. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:നോവായി കല്യാണി; മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

സംഘർഷത്തിൽ ഇരുവിഭാ​ഗവും ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇവരെ ഇന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആർ.രാജീവ് അറിയിച്ചു.

ഇതിനു മുൻപും സമാന സംഭവം കൊല്ലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. പൊറോട്ട കൊടുക്കാത്ത വിരോധത്തില്‍ ചായക്കട ഉടമയുടെ തല അടിച്ചുപൊട്ടിച്ചത് ഈ മാസം തന്നെയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് മങ്ങാട് സംഘംമുക്കില്‍ കട നടത്തുന്ന കണ്ടച്ചിറ ചേരിമുക്ക് കുന്നുംപുറത്ത് വീട്ടില്‍ അമല്‍കുമാറിനെ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്