AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Three Year old Girl Death: നോവായി കല്യാണി; മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kalyani's Death in Thiruvankulam: ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലുള്ള സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുട്ടിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്താനുണ്ടായ സാ​ഹചര്യം പോലീസ് അന്വേഷിച്ച് വരുകയാണ്. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പോലീസ് അന്വേഷിക്കും.

Three Year old Girl Death: നോവായി കല്യാണി; മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും
Kalyani
sarika-kp
Sarika KP | Updated On: 20 May 2025 10:36 AM

കൊച്ചി: തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്. എറണാകുളം റൂറൽ പോലീസിന്റെതാണ് തീരുമാനം. ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലുള്ള സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുട്ടിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്താനുണ്ടായ സാ​ഹചര്യം പോലീസ് അന്വേഷിച്ച് വരുകയാണ്. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പോലീസ് അന്വേഷിക്കും.

കഴിഞ്ഞ ദിവസം വൈകിട്ട് കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് പുലർത്തെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. ബസിൽ നിന്നും കാണാതായെന്നാണ് സന്ധ്യ ആ​ദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് മൂഴിക്കുളം പാലത്തിനൽ നിന്ന് കുഞ്ഞിനെ താൻ പുഴയിലേക്ക് എറിഞ്ഞതാണെന്ന് സന്ധ്യ മൊഴി നൽകിയിട്ടുണ്ട്.

Also Read:പ്രതീക്ഷകള്‍ വിഫലം; തിരുവാങ്കുളത്ത് നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു. അങ്കണവാടിയിൽ നിന്ന് കുട്ടിയെ കൂട്ടാനായി സന്ധ്യ പോയെങ്കിലും തിരികെ എത്തുമ്പോൾ കുട്ടി കൂടെയില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത സന്ധ്യയെ വിശദമായി ചോദ്യം ചെയ്യലിലാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് കോരിച്ചൊരിയുന്ന മഴയിൽ എട്ടര മണിക്കൂറോളം നീണ്ട തെരച്ചലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം അമ്മയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ കഴിഞ്ഞ ദിവസം പോലീസിനോട് പറഞ്ഞത്. എന്നാൽ ന്നാൽ പൊലീസിത് മുഖവിലക്കെടുത്തിട്ടില്ല. കുഞ്ഞിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.