Kottayam Medical College Accident: ‘ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും’; അപകടത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan on Kottayam Medical College Accident: അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ശക്തിപ്പെടുത്തുമെന്നും മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kottayam Medical College Accident: ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും; അപകടത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan

Updated On: 

04 Jul 2025 17:51 PM

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ അപകടത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ശക്തിപ്പെടുത്തുമെന്നും മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ മൗനം ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. അപകടം ഉണ്ടായ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയെങ്കിലും പ്രിൻസിപ്പൽ ഓഫിസിൽ എത്തി അൽപസമയം ഇരുന്ന ശേഷം അദ്ദേഹം തിരിച്ചുപോയിരുന്നു. അപകടം ഉണ്ടായ സ്ഥലത്തേക്ക് പോയില്ല. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

അതേസമയം ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്വന്തം വീട്ടുവളപ്പിൽ സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീടിനോട് ചേർന്നായിരുന്നു സംസ്കാരം. ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ​ധനസഹായം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ചു.

മരണപ്പെട്ട ബിന്ദു മകൾ നവമിയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. ശൗചാലയത്തിൽ പോകുന്ന സമയത്ത് കെട്ടിടം തകർന്നു വീഴുകയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടക്കുകയും ചെയ്തു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ