AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇഡി പറഞ്ഞു, സർക്കാർ കേട്ടു! പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അ‌ന്വേഷണത്തിന് ഉത്തരവിട്ടു

Government decision to order an inquiry against Pinarayi Vijayan: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, പിണറായി വിജയന്റെ മകളും മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ തീരുമാനം. ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് മൂവർക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇഡി പറഞ്ഞു, സർക്കാർ കേട്ടു! പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അ‌ന്വേഷണത്തിന് ഉത്തരവിട്ടു
Government Orders Probe Against Pinarayi Vijayan, Veena, And Mohammed RiyasImage Credit source: FACEBOOK
Prasanth Kumar
Prasanth Kumar | Published: 22 Sep 2026 | 02:30 PM

തിരുവനന്തപുരം: ഇഡി പറഞ്ഞു, സംസ്ഥാന സർക്കാർ കേട്ടു, സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, പിണറായി വിജയന്റെ മകളും മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ തീരുമാനം. ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് മൂവർക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇഡി ശുപാർശയുടെ അ‌ടിസ്ഥാനത്തിലും നിയമോപദേശത്തിന്റെ അ‌ടിസ്ഥാനത്തിലും വിവാദ ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്‌റ്റർ ചെയ്തു. മാസപ്പടി കേസ് സംബന്ധിച്ച ഇഡി ശുപാര്‍ശ അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.

ALSO READ: ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി

സിഎംആർഎൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധ നിയമപ്രകാരം മൂവർക്കും എതിരേ അന്വേഷണം വേണമെന്ന് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ അ‌ന്വേഷണത്തിന് തീരുമാനമായിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് അറിയിച്ച രമേശ്‌ ചെന്നിത്തല പറഞ്ഞു.

ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് ഡിജിപി തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ്ഐആർ ഇടാൻ പാടുള്ളൂ എന്ന കോടതി ഉത്തരവും നിയമോപദേശത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അ‌തേസമയം കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് സിപിഎം തയാറെടുക്കുന്നത്. ഈ അ‌ന്വേഷണം പിണറായിക്കെതിരേ ആണെങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഎമ്മിനെ തകർക്കാനാണ് എന്നാണ് സിപിഎം നിലപാട്.

English Summary

The government has decided to register an FIR and conduct an investigation against Opposition Leader Pinarayi Vijayan, Mohammed Riyas, and Veena—Pinarayi Vijayan’s daughter and Mohammed Riyas’s wife—in the CMRL-Exalogic case. The decision to have the Crime Branch investigate the three individuals follows a letter received from the Enforcement Directorate (ED).

Follow Us