Cochin Bridge Demolished: ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം പഴക്കമുള്ള കൊച്ചിൻ പാലം ഇനി ഓർമ്മ; പൊളിച്ചു നീക്കാൻ തീരുമാനം
Bharathappuzha Cochin Bridge: 110 വർഷം മുമ്പാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ഈ പാലം നിർമ്മിച്ചത്. ഏറെ കാലമായി ഈ പാലം തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പാലത്തിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തെക്കൻ കേരളത്തെ മലബാറുമായി ബന്ധിച്ചിരുന്ന പാലമാണ് കൊച്ചിൻ പാലം. ഏകദേശം 2011 മുതലാണ് പാലം ഉപയോഗശൂന്യമായി തുടങ്ങിയത്.

Cochin Bridge
പാലക്കാട്: ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കാൻ തീരുമാനമായി. ഷൊർണൂർ ഭാഗത്തായുള്ള ഭാരതപ്പുഴയ്ക്ക് കുറുകെയാണ് ഈ പാലം തകർന്നുകിടക്കുന്നത്. കെ രാധാകൃഷ്ണൻ എംപിയുടെയും, യു ആർ പ്രദീപ് എംഎൽഎയുടെയും ഇടപെടലിന് പിന്നാലെയാണ് ഇത് പൊളിച്ചു നീക്കാൻ തീരുമാനമായിരിക്കുന്നത്.
110 വർഷം മുമ്പാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ഈ പാലം നിർമ്മിച്ചത്. ഏറെ കാലമായി ഈ പാലം തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പാലത്തിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തെക്കൻ കേരളത്തെ മലബാറുമായി ബന്ധിച്ചിരുന്ന പാലമാണ് കൊച്ചിൻ പാലം. ഏകദേശം 2011 മുതലാണ് പാലം ഉപയോഗശൂന്യമായി തുടങ്ങിയത്.
പുഴയിൽ വീണ് കിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ പാരിസ്ഥിതികമായി നിരവധി പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ടുമാസം മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാലം പൊളിച്ചു നീക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
1902 ജൂൺ രണ്ടിനാണ് ആദ്യത്തെ ചരക്ക് ട്രെയിൻ ഈ പാലത്തിലൂടെ കടന്നുപോയത്. തുടർന്ന് മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് യാത്രാ വണ്ടികളും സർവീസ് ആരംഭിക്കുകയായിരുന്നു. കൊച്ചി മഹാരാജാവ് രാമവർമയുടെ ആഗ്രഹപ്രകാരമാണ് അന്ന് ഈ പാലം നിർമിച്ച് നൽകിയത്. ഷൊർണൂരിലൂടെ കടന്നുപോയിരുന്ന ട്രെയിൻ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇതുകൊണ്ട് ലക്ഷ്യം വച്ചത്.