AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Congress Lakshya Camp: 85 സീറ്റില്‍ വിജയം ഉറപ്പ്; 2026ല്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

Kerala Assembly Election 2026: ആദ്യദിനത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ഉറപ്പാണെന്ന അനുമാനത്തിലാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നത്. 85 മണ്ഡലങ്ങളില്‍ വിജയമുറപ്പാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. മേഖല തിരിച്ചുള്ള അവലോകനവും നടന്നു.

Congress Lakshya Camp: 85 സീറ്റില്‍ വിജയം ഉറപ്പ്; 2026ല്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ലക്ഷ്യ ക്യാമ്പ് Image Credit source: KS Gopakumar Facebook
Shiji M K
Shiji M K | Published: 05 Jan 2026 | 05:20 AM

വയനാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് ഭരണമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് എത്ര സീറ്റിന്റെ വിജയമുണ്ടാകാന്‍ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ വയനാട്ടില്‍ പ്രധാന നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ലക്ഷ്യ ക്യാമ്പില്‍ ചര്‍ച്ച ചെയ്തു.

ആദ്യദിനത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ഉറപ്പാണെന്ന അനുമാനത്തിലാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നത്. 85 മണ്ഡലങ്ങളില്‍ വിജയമുറപ്പാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. മേഖല തിരിച്ചുള്ള അവലോകനവും നടന്നു.

കാസര്‍കോട് അഞ്ച് സീറ്റുകളില്‍ മൂന്നും, കണ്ണൂരില്‍ 11 സീറ്റില്‍ നാലും, കോഴിക്കോട് 13 സീറ്റില്‍ എട്ടും, മലപ്പുറത്ത് 16 സീറ്റും, പാലക്കാട് 12ല്‍ അഞ്ചും, തൃശൂരില്‍ 13ല്‍ ആറും, എറണാകുളത്ത് 14ല്‍ 12 ഉം, ഇടുക്കിയില്‍ അഞ്ചില്‍ നാലും, ആലപ്പുഴയില്‍ ഒന്‍പതില്‍ നാലും, കോട്ടയത്ത് ഒന്‍പതില്‍ അഞ്ചും, പത്തനംതിട്ടയില്‍ അഞ്ചും, കൊല്ലത്ത് 11ല്‍ ആറും, തിരുവനന്തപുരത്ത് 14ല്‍ നാലും സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Also Read: Rahul Easwar: ‘എന്തൊരു കഷ്ടമാണിത്… പുരുഷന്മാർക്ക് നീതി കിട്ടണം; ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടില്ല’; രാഹുൽ ഈശ്വർ

അഞ്ച് ജില്ലകളില്‍ നിന്ന് മാത്രമായി നാല്‍പതിലധികം സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ക്യാമ്പ് വിശ്വസിക്കുന്നു. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി. 100 സീറ്റില്‍ വിജയം നേടുന്നതിനായുള്ള തന്ത്രങ്ങളാണ് മുന്നണി മെനയുന്നത്.

എന്നാല്‍ 2019ലെ ലോക്‌സഭ വിജയത്തിന് ശേഷമുണ്ടായത് പോലുള്ള അമിത ആത്മവിശ്വാസം വേണ്ടെന്ന മുന്നറിയിപ്പ് എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി നല്‍കുന്നു.