AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rahul Easwar: ‘എന്തൊരു കഷ്ടമാണിത്… പുരുഷന്മാർക്ക് നീതി കിട്ടണം; ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടില്ല’; രാഹുൽ ഈശ്വർ

എന്തൊരു കഷ്ടമാണിതെന്നും നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം

Rahul Easwar: ‘എന്തൊരു കഷ്ടമാണിത്… പുരുഷന്മാർക്ക് നീതി കിട്ടണം; ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടില്ല’; രാഹുൽ ഈശ്വർ
Rahul EaswarImage Credit source: Rahul Easwar/ Facebook
Sarika KP
Sarika KP | Updated On: 04 Jan 2026 | 06:55 PM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത തനിക്കെതിരെ നൽകിയ പുതിയ പരാതി വ്യാജമാണെന്ന് രാഹുൽ ഈശ്വർ. എന്തൊരു കഷ്ടമാണിതെന്നും നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നും ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണമെന്നും രാഹുൽ ഈശ്വർ പറയുന്നു. പുരുഷ കമ്മിഷൻ വരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വീഡിയോ ചെയ്യുന്നതിനും കോടതി വിലക്കില്ലെന്നും ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സോഷ്യൽ മീഡിയ വഴി വീഡിയോ പങ്കുവച്ച് അധിക്ഷേപിച്ചെന്നും കാണിച്ചാണ് യുവതി പരാതി നൽകിയത്. പരാതിയിൽ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കാനും യുവതി ആവശ്യപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

Also Read:വെള്ളാപ്പള്ളിയെ ഒപ്പം നിർത്താൻ ബിജെപി; വീട്ടിലെത്തി പ്രകാശ് ജാവദേക്കർ

രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്ന് കാട്ടികൊണ്ട് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട്. രാഹുൽ ഈശ്വർ പുതിയ വീഡിയോ പങ്കുവച്ചിരുന്നു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലി പരിശോധിച്ച ശേഷം തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറിയിരുന്നു.

Follow Us