KP Kunjikannan: കെ കരുണാകരന്റെ വിശ്വസ്തൻ; മുൻ ഉദുമ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

KP Kunjikannan Passed away: കോൺ​ഗ്രസിലെ പിളർപ്പിന്റെ കാലത്ത് സംഘാടകനായി ഓടി നടക്കുകയും ഡിഐസി രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. വടക്കൻ കേരളത്തിലെ കോൺ​ഗ്രസിന്റെ മുഖങ്ങളിൽ ഒന്നായിരുന്നു.

KP Kunjikannan: കെ കരുണാകരന്റെ വിശ്വസ്തൻ; മുൻ ഉദുമ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Image Credits: Social Media

Updated On: 

26 Sep 2024 | 11:39 AM

കാസർകോട്: മുൻ എം എൽ എയും കെപിസിസി അംഗവുമായ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 75 വയസായിരുന്നു. മുൻ ഉദുമ എംഎൽഎയായിരുന്നു. ദീർഘ കാലം കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1984 മെയ് 24 ന് കാസർകോട് ജില്ലാ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കോൺ​ഗ്രസിന്റെ ചിരിക്കുന്ന മുഖമായിരുന്ന കുഞ്ഞിക്കണ്ണൻ ജനകീയനായിരുന്നു.

സെപ്റ്റംബർ 4-ന് ഉണ്ടായ വാഹനാപകടത്തിൽ വാരിയെല്ലിന് ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. മറ്റ് രോ​ഗങ്ങൾ കൂടെ സ്ഥിരീകരിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കെ കരുണാകരന്റെ വിശ്വസ്തമെന്ന് അറിയപ്പെട്ടിരുന്ന കുഞ്ഞിക്കണ്ണൻ കോൺ​ഗ്രസിന്റെ വടക്കൻ കേരളത്തിലെ മുഖങ്ങളിൽ ഒന്നായിരുന്നു. ലീഡറിന് കീഴിൽ ഡിഐസി രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാക്കളിൽ ഒരാളാണ്. 1987 ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉദുമയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഉദുമയിൽ നിന്ന് അവസാനമായി നിയമസഭയിലേക്ക് വിജയിച്ച കോൺ​ഗ്രസ് നേതാവ് കൂടിയായിരുന്നു പരേതൻ.

ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപം സെപ്റ്റംബർ 4-നാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡിസിസി പരിപാടി കഴിഞ്ഞ് പയ്യന്നൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. എതിർ വശത്ത് നിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കാനായി കാർ ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ ദേശീയപാതാ നിർമാണ സൈറ്റിലെ കോൺക്രീറ്റ് സ്ലാബിൽ ഇടിക്കുകയായിരുന്നു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ