5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Suresh Gopi : മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്

Cant File Case Against Suresh Gopi : മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. കേസെടുക്കാൻ വകുപ്പില്ലെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കരയെ പോലീസ് അറിയിച്ചു.

Suresh Gopi : മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്
സുരേഷ് ഗോപി (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 25 Sep 2024 21:09 PM

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതി പോലീസ് തള്ളി. കേസെടുക്കാൻ വകുപ്പില്ലെന്ന് അനിൽ അക്കരയെ പോലീസ് അറിയിക്കുകയും ചെയ്തു. തൃശൂരിൽ രാമനിലയത്തിൽ വച്ച് ഓഗസ്റ്റ് 27നാണ് സംഭവം നടന്നത്.

മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്ത പോലീസ് തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കയ്യേറ്റത്തിനിരയായ മാധ്യമ പ്രവർത്തകർ തന്നെ മൊഴി നൽകിയിട്ടും കേസെടുക്കാത്തത് പിണറായി – ബിജെപി ഡീലിന്റെ ഭാഗമായാണെന്ന് അനിൽ അക്കര ആരോപിച്ചു.

Also Read : Madhu Birthday: മധുവിന്റെ പിറന്നാൾ ദിനത്തിൽ പൊന്നാടയണിയിച്ച് സുരേഷ് ഗോപി; പകരം നൽകിയത് ഒരു സ്വർണമോതിരം!

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്. ലൈംഗികാരോപണം നേരിട്ട എംഎൽഎ മുകേഷ് രാജിവെക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ പ്രസ്താവനയിൽ പ്രതികരണം ചോദിക്കവെ സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ തള്ളിമാറ്റുകയായിരുന്നു. പ്രതികരിക്കാൻ സൗകര്യമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൻ്റെ വഴി തൻ്റെ അവകാശമാണെന്നറിയിച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സുരേഷ് ഗോപി കാറിൽ കയറി പോവുകയായിരുന്നു.

തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ മറുപരാതി നൽകി. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ തൻ്റെ വഴി തടസ്സപ്പെടുത്തിയെന്നായിരുന്നു തൃശൂർ പോലീസ് കമ്മീഷണർക്ക് സുരേഷ് ഗോപി നൽകിയ പരാതി. കേന്ദ്രമന്ത്രിയുടെ വഴി തടസ്സപ്പെടുത്തി. സുരക്ഷ ഒരുക്കിയ ഗൺമാനെ തടഞ്ഞു എന്നിങ്ങനെയുള്ള ആരോപണങ്ങളും പരാതിയിലുണ്ടായിരുന്നു. സംഭവം നടന്ന ഓഗസ്റ്റ് 27ന് രാത്രി 9 മണിയോടെ തന്നെ സുരേഷ് ഗോപി പരാതിനൽകിയിരുന്നു.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെ കെ സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചിരുന്നു. നടൻ, മന്ത്രി എന്ന നിലയിൽ സുരേഷ് ഗോപിക്ക് അദ്ദേഹത്തിൻ്റേതായ അഭിപ്രായമുണ്ടാവാം. തങ്ങളെ സംബന്ധിച്ച് പാർട്ടി നിലപാടാണ് പ്രധാനം. നേതൃത്വം പറയുന്നതാണ് പാർട്ടി നിലപാട്. രഞ്ജിത്തും സിദ്ധിഖും രാജിവച്ചെങ്കിൽ മുകേഷും രാജിവച്ച് പുറത്തുപോകണം. മുകേഷിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു കോൺക്ലേവും സംസ്ഥാനത്ത് നടക്കില്ല. അങ്ങനെയുള്ള ഒരാളെ സർക്കാർ ക്ഷണിച്ച് വരുത്തിയാൽ ആ കോൺക്ലേവ് തന്നെ തടയണമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

പീഡനക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം മുകേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്. കൊച്ചിയിൽ മൂന്ന് മണിക്കൂർ‌ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. രാവിലെ 9.45ഓടെയാണ് മുകേഷ് ചോദ്യം ചെയ്യലിനെത്തിയത്.

അമ്മയില്‍ അംഗത്വവും സിനിമയിൽ അവസരവും വാ​ഗ്ദാനം ചെയ്ത് മുകേഷ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. മരടിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നും ഒറ്റപ്പാലത്തെ ഷൂട്ടിംഗ് ഷൂട്ടിങ് ലൊക്കേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും പരാതിയിൽ യുവതി ആരോപിച്ചു. ആലുവ സ്വദേശിനിയുടെ പരാതിയിൽ മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത്. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

Also Read : മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി ഉന്നയിച്ച നടി പോക്‌സോ കേസിൽ മുൻകൂർ ജാമ്യം തേടുന്നു

ഇതിനിടെ, ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ധിഖ് സ്ഥലത്തുനിന്ന് മുങ്ങി. കഴിഞ്ഞ ദിവസം വരെ കൊച്ചിയിലെ വീട്ടിലുണ്ടായിരുന്ന നടനെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ സിദ്ധിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സിദ്ധീഖിൻ്റെ എല്ലാ മൊബൈൽ നമ്പരുകളും സ്വിച്ച്ഡ് ഓഫ് ആണെന്ന് പോലീസ് ഇന്നലെ അറിയിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനാണ് സിദ്ധിഖിൻ്റെ നീക്കം എന്നാണ് സൂചന. അതിന് മുൻപ് തന്നെ നടനെ അറസ്റ്റ് ചെയ്യാൻ പോലീസും ശ്രമിക്കുന്നു.

തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു സിദ്ധിഖിൻ്റെ ആവശ്യം. എന്നാൽ, ഇത് കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് ആണ് സിദ്ധിഖിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.

Latest News