Rahul Mamkootathil: ‘രാഹുലിനെ ഭയം; ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു’; രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി

Court Considers Bail Plea of Rahul Mankootathil: ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു.

Rahul Mamkootathil: ‘രാഹുലിനെ ഭയം; ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു; രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി

Rahul Mamkootathil

Updated On: 

08 Dec 2025 | 02:13 PM

തിരുവനന്തപുരം: ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്ന 23 വയസ്സുകാരി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതിയിലാണ് വാദം പുരോ​ഗമിക്കുന്നത്.  ബെംഗളൂരുവിൽ താമസിക്കുന്ന പരാതിക്കാരിയുടെ മൊഴി പോലീസ് കോടതിയിൽ സമർപ്പിച്ചു. ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടിയുടെ മൊഴി.

വിവാഹവാ​ഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നുണ്ട്. സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് ഹോംസ്റ്റേയിലെത്തിച്ചത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു.

എന്നാൽ ഇതിനു ശേഷം വിവാഹം ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നു പോയി. പിന്നീട് വീണ്ടും ബന്ധം സ്ഥാപിക്കാൻ രാഹുൽ ശ്രമിച്ചുവെന്നും യുവതി മൊഴി നൽകി. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു.

Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വിധി’ എന്താകും? മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അതേസമയം ഇതിനു മുൻപും സമാന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഹർജി അടുത്ത തവണ പരി​ഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. അതേസമയം ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന് കാട്ടി മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയതിനു പിന്നാലെ രാഹുൽമാങ്കൂട്ടത്തിൽ ഒളിവിൽപോവുകയായിരുന്നു. കഴി‍ഞ്ഞമാസം 27ന് ആണു രാഹുൽ ഒളിവിൽപോയത്.

കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച