Reji Lukose : ഒടുവിൽ ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
പഴയ ആശയങ്ങളിൽ ഇനി കാര്യമില്ലെന്നും ബിജെപിയുടെ വികസന നയങ്ങളിലൂന്നിയായിരിക്കും പ്രവർത്തനം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Reji Lukose
തിരുവനന്തപുരം: ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് അംഗ്വത്വം നൽകിയത്. ചാനൽ ചർച്ചകളിൽ സിപിഎമ്മിൻ്റെ ശബ്ദമാണ് റെജി ലൂക്കോസ്. പഴയ ആശയങ്ങളിൽ ഇനി കാര്യമില്ലെന്നും ബിജെപിയുടെ വികസന നയങ്ങളിലൂന്നിയായിരിക്കും പ്രവർത്തനം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ ആശയപരമായി രാഷ്ട്രീയ യുദ്ധമുണ്ടാക്കേണ്ട സാഹചര്യമില്ല. യുവാക്കൾ കേരളത്തിൽ നിന്നും നാടുവിടുകയാണ്. ഇങ്ങനെയായാൽ കേരളത്തിൽ യുവാക്കൾ ഉണ്ടാവില്ല. പകരം വൃദ്ധാലയമായിരിക്കും. ഇനി മുതൽ താൻ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.