ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; നടപടി ശരിവച്ച് ഹൈക്കോടതി
High Court verdict on DHS transfer issue : ആരോഗ്യ വകുപ്പ് ഡയറക്ടറെ (ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് -ഡി.എച്ച്.എസ്) സ്ഥലം മാറ്റിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. ഡി.എച്ച്.എസ് സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ റീനയെ മാറ്റിയ നടപടി ഹൈക്കോടി ശരിവച്ചു. തന്നെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ഡോ. റീന കേരള അഡമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കികുകയും നടപടയില്‍ സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഹൈക്കോടതി
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടറെ (ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് -ഡി.എച്ച്.എസ്) സ്ഥലം മാറ്റിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. ഡി.എച്ച്.എസ് സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ റീനയെ മാറ്റിയ നടപടി ഹൈക്കോടി ശരിവച്ചു. തന്നെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ഡോ. റീന കേരള അഡമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കികുകയും നടപടയില്‍ സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസ് പരിഗണിച്ച കോടതി ഇരു ഭാഗത്തിന്റെയും വദങ്ങള്‍ വിശദമായി കേട്ട ശേഷമാണ് അഡമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെസ്റ്റേ റദ്ദാക്കിയത്.
തന്നെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല സ്ഥാനത്ത് നിന്ന് നീക്കിയത് എന്നാണ് ഡോ. റീന വാദിച്ചത്. എന്നാല്‍ പൂര്‍ണമായും നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഡി.എച്ച്.എസിനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അവരെ ഡീ പ്രമോട്ട് ചെയ്യുകയല്ല തത്തുല്യമായ മറ്റൊരു സ്ഥാനമാണ് നല്‍കിയത് എന്നും മൂന്ന് വര്‍ഷക്കാലത്തെ കാലാവധി പൂര്‍ത്തിയാക്കിയ നിലയ്ക്കാണ് പകരം ആളെ നിയമിച്ചതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ജിസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ് മുരളി കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ട്രൈബ്യൂണലിന് മിന്നിലുള്ള റീനയുടെ ഹര്‍ജി പരിഗണിച്ച് തീര്‍പ്പാക്കാന്‍ കോടിതി നിര്‍ദേശം നല്‍കി. അഡീഷ്ണല്‍ അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്.
Also Read: നിപയും ഷിഗെല്ലയും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍; അവധി ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി
ഡോ. റീനയ്ക്ക പകരം ഡോ. വി മീനാക്ഷിയ്ക്കാണ് സര്‍ക്കാര്‍ ഡി.എച്ച്.എസിന്റെ പകരം ചുമതല നല്‍കയിരുന്നത്. എന്നാല്‍ അഡമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ലഭിച്ചതോടെ ഡോ. റീന വീണ്ടും ഡി.എച്ച്.എസ് സ്ഥാനം ഏറ്റെടുക്കാന്‍ എത്തുകയും ഡോ. മീനാക്ഷി കസേര ഒഴിയാന്‍ തയ്യാറാവാതെ ഇരിക്കുകുയും ചെയ്തത് വലിയ നാടകീയ സംഭവങ്ങക്കാണ് വഴി വച്ചത്. റീനയെ നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ പകര്‍ച്ച വ്യാധികളുടെ സമയത്ത് അവധി ചോദിച്ചെന്ന് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. എറണാകുളത്തെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് റീനയെ മാറ്റിയത്.
സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനെയും സംബന്ധിച്ചെടുത്തോളം വലിയ ആശ്വാസമാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് വന്നിരിക്കുന്ന ഈ വിധി. പുതിയ സര്‍ക്കാരിനോട് സഹകരിക്കാതെ, സിസ്റ്റത്തിന് എതിരായിട്ടാണ് ഡോ. റീന പ്രവര്‍ത്തിക്കുന്നത് എന്ന് മന്ത്രി തുറന്നടിച്ചിരുന്നു. സര്‍ക്കാരിനെതിരെ തുരപ്പന്‍ പണി കാണിച്ചതുകൊണ്ടാണ് അവരെ സ്ഥാനത്ത് നിന്ന് നീക്കിയത്. നിപ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍, മന്ത്രി എന്ന നിലയില്‍ തന്നെ കൃത്യസമയത്ത് അറിയിക്കാന്‍ പോലും ഡി.എച്ച്.എസ് തയ്യാറായില്ല എന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.
English Summary
The state government is relieved by the transfer of the Director of Health Services (DHS). The High Court has upheld the transfer of Dr. KJ Reena from the post of DHS. Dr. Reena had approached the Kerala Administrative Tribunal against the transfer and obtained a stay on the proceedings. The government then appealed to the High Court on the matter.