Dr Title Case: അങ്ങനെ എല്ലാവരും പേരിന്റെ മുന്നില്‍ Dr. വെക്കണ്ട! ഫിസിയോതെറാപ്പിസ്റ്റുകളും മറ്റും ഡോക്ടർമാരല്ലെന്നു ഹൈക്കോടതി

Doctor Title Use by Physio, Occupational Therapists: അംഗീകൃത മെഡിക്കൽ ഡിഗ്രി ഇല്ലാതെ 'ഡോക്ടർ' പദവി ഉപയോഗിക്കുന്നത് 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ്.

Dr Title Case: അങ്ങനെ എല്ലാവരും പേരിന്റെ മുന്നില്‍ Dr. വെക്കണ്ട! ഫിസിയോതെറാപ്പിസ്റ്റുകളും മറ്റും ഡോക്ടർമാരല്ലെന്നു ഹൈക്കോടതി

Image for representation purpose only

Updated On: 

06 Nov 2025 21:10 PM

കൊച്ചി: അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്തവർ ‘ഡോ.’ (Dr.) എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും അവരുടെ പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നത് നിർത്തലാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണിത് എന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ ഈ സുപ്രധാന നടപടി.

കോടതിയുടെ നിരീക്ഷണങ്ങൾ

അംഗീകൃത മെഡിക്കൽ ഡിഗ്രി ഇല്ലാതെ ‘ഡോക്ടർ’ പദവി ഉപയോഗിക്കുന്നത് 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ്. ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാൻ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്തവർ ഈ പദം ഉപയോഗിക്കുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി.

Also Read – മാനസികാരോഗ്യത്തിനും ആശ്വാസത്തിനും പോട്ടറി പരിശീലിക്കാം…. സ്ട്രെസ് പമ്പകടക്കും

ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (I A P M R) സ്വാഗതം ചെയ്തു. ഈ ഉത്തരവ് മെഡിക്കൽ പ്രൊഫഷൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുമെന്നും, ആരോഗ്യസംരക്ഷണ സംവിധാനത്തിൽ മറ്റ് ആരോഗ്യ വിദഗ്ധരുടെ യഥാർഥ പങ്ക് എന്താണെന്നതിനെക്കുറിച്ച് വ്യക്തത നൽകുമെന്നും I A P M R പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും