Puthuppally Sadhu Elephant : എറണാകുളത്ത് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആന കാട്ടിലേക്ക് ഓടിക്കയറി

Elephant Puthuppally Sadhu Shooting Issue : പുതുപ്പള്ളി സാധു എന്ന ആനയാണ് വനത്തിലേക്ക് ഓടിക്കയറിയത്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം

Puthuppally Sadhu Elephant : എറണാകുളത്ത് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആന കാട്ടിലേക്ക് ഓടിക്കയറി

പുതുപ്പള്ളി സാധു (Image Courtesy : പുതുപ്പള്ളിയിലെ ആനകൾ Instagram)

Edited By: 

Shiji M K | Updated On: 04 Oct 2024 | 10:23 PM

കൊച്ചി : സിനിമ ഷൂട്ടിങ്ങിന് എത്തിച്ച നാട്ടാന വനത്തിലേക്ക് ഓടിക്കയറി. പുതുപ്പള്ളി സാധു (Puthuppally Sadhu) എന്ന ആനയാണ് കാടിനുള്ളിലേക്ക് ഓടിക്കയറി പോയത്. എറണാകുളം ഭൂതത്താൻകെട്ടിന് സമീപം ഷൂട്ടിങ്ങിനെത്തിച്ചതാണ് ആന. തുടർന്നാണ് ആന കാട്ടിലേക്ക് ഓടിപ്പോയത്. ഒരു തെലുങ്ക് ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സാധുവിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. പുതുപ്പള്ളി പാപ്പാലപ്പറമ്പ് പോത്തൻ വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് സാധു.

വനം വകുപ്പിന്റെ ദ്രുതകര്‍മ സേനാംഗങ്ങള്‍ ഉദ്യോഗസ്ഥര്‍, പോലീസ്, പാപ്പാന്മാര്‍ എന്നിവര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടാത്താനായില്ല.

വിജയ് ദേവരകൊണ്ട് നായകനായ തെലുഗ് ചിത്രത്തിന്റെ ഷൂട്ടങ്ങിന് എത്തിച്ച അഞ്ച് ആനകളില്‍ രണ്ടെണ്ണം തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷൂട്ടിങ്ങിനായി മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പന്മാരെയുമാണ് സ്ഥലത്ത് എത്തിച്ചിരുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് കൊമ്പനാനകള്‍ തമ്മിള്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റ സാധു വനത്തിലേക്ക് ഓടികയറി.

ആന എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച് ഏകദേശ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വനമേഖലയില്‍ രാത്രിയില്‍ തെരച്ചില്‍ നടത്തുന്നത് പ്രയാസമാണ്. ശനിയാഴ്ച രാവിലെ 7 മണി മുതലാണ് തെരച്ചില്‍ പുനരാരംഭിക്കുന്നത്. 60 അംഗസംഘമാണ് ആനയ്ക്കായി തെരച്ചില്‍ നടത്തുക. കാട്ടാനകള്‍ ഏറെയുള്ള മേഖലയായതിനാല്‍ സാധു ഇവരുമായി ഏറ്റുമുട്ടുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും പാപ്പാന്മാരും.

25 വർഷങ്ങൾക്ക് മുമ്പ് അസമിൽ നിന്നുമെത്തിച്ച സാധു പൊതുവേ ശാന്ത സ്വഭാവിയാണ്. കേരളത്തിൽ എത്തിക്കുന്നതിന് മുമ്പും ആനയുടെ പേര് സാധു എന്ന് തന്നെയായിരുന്നു. നിലവിൽ 52 വയസുണ്ട് ആനയ്ക്ക്. ചെറുതും വലിയതുമായി സാധു നിരവധി ഉത്സവങ്ങളുടെ ഭാഗമായിട്ടുണ്ട്. ഭയങ്കര വേഗതയുള്ള ആനയാണ് സാധുവെന്നാണ് പാപ്പാന്മാർ പറയുന്നത്.

പുതുപ്പള്ളിയിൽ സാധുവിനെ കൂടാതെ നിരവധി ഉയരക്കേമൻമാരുണ്ട്. അതേസമയം കൂട്ടാനയെ കുത്തിയാണ് സാധു കാട് കയറിയതെന്ന് ചില യൂട്യൂബ് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂതത്താൻകെട്ട് തുണ്ടം റേഞ്ചിലാണ് സംഭവം. ഷൂട്ടിങ്ങിനായി ആനയുടെ ചങ്ങലകൾ അഴിച്ച് മാറ്റിയിരുന്നു. തെലുഗ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങാണ് പ്രദേശത്ത് നടക്കുന്നത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്