Aluva Women Death: ആലുവയിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ

Ernakulam Aluva Women Death: മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായതായും പോലീസ് പറയുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായും ഇതേ തുടർന്ന് വഴക്ക് ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് യുവാവ് പോലീസിന് നൽകിയ മൊഴി.

Aluva Women Death: ആലുവയിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം

Published: 

21 Jul 2025 06:45 AM

കൊച്ചി: ആലുവയിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം.

ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റൈൽസിന് എതിർവശമുള്ള ലോഡ്ജിലാണ് സംഭവം. അർധരാത്രിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഇരുവരും ഇടയ്ക് ഇവിടെ ലോഡ്ജിൽ വന്ന് താമസിക്കാറുണ്ടെന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു.

ഇന്നലെ യുവാവാണ് ആദ്യം ഇവിടേക്ക് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായതായും പോലീസ് പറയുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായും ഇതേ തുടർന്ന് വഴക്ക് ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് യുവാവ് പോലീസിന് നൽകിയ മൊഴി.

കൊലപാതകത്തിന് ശേഷം യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിക്കുകയും യുവതിയുടെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു. സുഹൃത്തുക്കൾ തന്നെയാണ് സംഭവം പോലീസിനെ വിളിച്ച് അറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അതുല്യയുടെ ഭർത്താവിനെതിരേ കൊലപാതക കുറ്റത്തിന് കേസ്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. മരണവുമായി ബന്ധപ്പെട്ട് സതീഷിന്റെ വാദങ്ങൾ തള്ളി കൊണ്ടാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടിരുന്നുവെന്നും കാണിച്ച് അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനം, മാരകായുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, ക്രൂരത തുടങ്ങിയ വകുപ്പുകളും ഇതോടൊപ്പം ചുമത്തിയിട്ടുണ്ട്.

 

 

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ