Kerala Rain Alert: എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത; മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും, പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍
Ernakulam Weather Update: എറണാകുളം ജില്ലയില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളുടെ വിവരങ്ങളും വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നാശനഷ്ടങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എറണാകുളം ജില്ലയില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളുടെ വിവരങ്ങളും വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ഇവ പ്രതീക്ഷിക്കാം
എറണാകുളത്തെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് അല്ലെങ്കില്‍ വാഹനങ്ങളുടെ കാഴ്ച മങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതുക്കുരുക്കിന് സാധ്യത.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യത.
മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി തടസം, അപകടം എന്നിവയുണ്ടായേക്കാം.
ശക്തമായ മഴയിലും കാറ്റിലും വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചേക്കാം.
ജില്ലയില്‍ ഉരുള്‍പൊട്ടിലിനും മണ്ണിടിച്ചിനും സാധ്യതയുണ്ട്.
മഴ മനുഷ്യരെയും കന്നുകാലികളെയും മോശമായി ബാധിക്കുന്നതിനൊപ്പം തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത നിര്‍മ്മിതകള്‍ക്കും നാശമുണ്ടാക്കും.
നിര്‍ദേശങ്ങള്‍ ഇങ്ങനെ
ഗതാഗതം കാര്യക്ഷമമായി പരിഹരിക്കാന്‍ ശ്രദ്ധിക്കുക.
ആവശ്യമില്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, സുരക്ഷിതമായ സ്ഥലത്ത് തുടരാന്‍ ശ്രദ്ധിക്കുക.
Also Read: Kerala Rain Alert: ജാഗ്രത! സംസ്ഥാനത്ത് മഴ അതിശക്തം; കനത്ത നാശനഷ്ടം, മുന്നറിയിപ്പിൽ മാറ്റം
അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.