5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gangesananda: ജനനേന്ദ്രിയം മുറിച്ച കേസ്; ഗംഗേശാനന്ദയ്ക്കെതിരായ കുറ്റപത്രം സ്വീകരിച്ച് കോടതി

Gangesananda Genital Mutilation Case: 2017 മേയ് 19ന് തിരുവനന്തപുരം പേട്ടയിൽ രാത്രിയായിരുന്നു സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23 വയസ്സുകാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസ്. പേട്ടയിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Gangesananda: ജനനേന്ദ്രിയം മുറിച്ച കേസ്; ഗംഗേശാനന്ദയ്ക്കെതിരായ കുറ്റപത്രം സ്വീകരിച്ച് കോടതി
Gangesananda
neethu-vijayan
Neethu Vijayan | Published: 31 Aug 2024 20:02 PM

തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ പെൺകുട്ടി ജനനേന്ദ്രിയം മുറിച്ച (genital mutilation case) കേസിൽ ഗംഗേശാനന്ദക്കെതിരെ (Gangesananda) തയ്യാറാക്കിയ കുറ്റപത്രം കോടതി സ്വീകരിച്ചു. പിഴവുകൾ തിരുത്തി നൽകിയ കുറ്റപത്രമാണ് തിരുവനന്തപരം സിജെഎം കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. സാങ്കേതികമായ ചില കാരണങ്ങളാൽ കോടതി നേരത്തെ കുറ്റപത്രം നിരസിച്ചിരുന്നു. ഈ മാസം 15നാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരിക്കുന്നത്.

പേട്ടയിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് പെൺകുട്ടിക്കും മുൻ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നൽകുമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. 2017 മേയ് 19ന് തിരുവനന്തപുരം പേട്ടയിൽ രാത്രിയായിരുന്നു സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23 വയസ്സുകാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസ്.

പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പെൺകുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളിൽ വിശ്വസിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. ഇതിൻ്റെ പേരിൽ വീട്ടിൽ സർവ്വ സ്വാതന്ത്ര്യവുമുണ്ടായിരുന്ന ഗംഗേശാനന്ദ വീട്ടിനുള്ളിൽ വച്ച് പല പ്രാവശ്യം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒരു രാത്രി പീഡനത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.

ALSO READ: യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെയാണ് കേസിൻറെ ഗതിമാറ്റുന്ന കാര്യങ്ങൾ സംഭവിക്കുന്നത്. പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ മുൻ അനുയായി ആയിരുന്ന അയ്യപ്പദാസിൻറെയും പെൺകുട്ടിയുടെയും ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടി ഗംഗേശാനന്ദയും ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് പെൺകുട്ടിക്കും സുഹൃത്തായ അയ്യപ്പദാസിനുമെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു.

ഗംഗേശാന്ദയെ ആക്രമിച്ച ശേഷം പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും നിലപാട് മാറ്റിയതും അന്വേഷണത്തിൽ വലിയ വെല്ലുവിളിയായി. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും അയ്യപ്പാദാസിൻറെ പ്രേരണ കാരണമാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെൺകുട്ടി പറയുകയുണ്ടായി. ആകെ കുഴഞ്ഞു മറിഞ്ഞ കേസിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു.

രണ്ട് കേസും നിലനിൽക്കുമെന്നും രണ്ട് കുറ്റപത്രങ്ങളും വെവ്വേറെ സമർപ്പിക്കാനും അഡ്വേക്കേറ്റ് ജനറൽ നിയമോപദേശം നൽകി. പെൺകുട്ടി മജസ്ട്രേറ്റിന് മുന്നിലും പൊലീസിനും ആദ്യം നൽകിയ മൊഴി അനുസരിച്ച് ബലാത്സംഗത്തിന് കുറ്റപത്രം നൽകാനായിരുന്നു നിയമോപദേശം. പരാതിക്കാരിക്കുള്ള നിലപാട് കോടതിയിൽ അറിയിക്കട്ടേയെന്നായിരുന്നു മറ്റൊരു നിയമോപദേശം. ഇതേ തുടർന്നാണ് ക്രൈം ബ്രാഞ്ച് പീഡന കേസും ജനനേന്ദ്രിയം മുറിച്ച കേസും അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിക്കാത്തതിനെ തുടർന്നാണ് പരാതിക്കാരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ സംഭവം നടക്കുന്നതിനു രണ്ടു മാസം മുമ്പ് പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായുള്ള മൊബൈൽ ഫോണിന്റെ ഫൊറൻസിക് റിപ്പോർട്ടായിരുന്നു അതിൽ പ്രധാന തെളിവ്.

 

 

Latest News