5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

M V Govindan: ടി പി രാമകൃഷ്ണൻ പുതിയ എൽഡിഎഫ് കൺവീനർ; ഇപിയുടെ രാജി സംഘടനാ നടപടിയല്ലെന്നും എംവി ഗോവിന്ദൻ

TP Ramakrishnan LDF Convener: ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്‌സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ. ടി പി നിലവിൽ എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ്. നിയമസഭയിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

M V Govindan: ടി പി രാമകൃഷ്ണൻ പുതിയ എൽഡിഎഫ് കൺവീനർ; ഇപിയുടെ രാജി സംഘടനാ നടപടിയല്ലെന്നും എംവി ഗോവിന്ദൻ
TP Ramakrishnan And E P Jayarajan.
Follow Us
neethu-vijayan
Neethu Vijayan | Updated On: 31 Aug 2024 17:13 PM

തിരുവനന്തപുരം: എൽഡിഎഫ് കൺവീനറായി ടി പി രാമകൃഷ്ണനെ ചുമതലപ്പെടുത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. മുന്നണിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കൺവീനറായി തുടരുന്നതിലും ഇ പി ജയരാജന് പരിമിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്‌സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ. ടി പി നിലവിൽ എൽഡിഎഫ് എംഎൽഎമാരുടെ ഏകോപന ചുമതലയുള്ള നേതാവ് കൂടിയാണ്. നിയമസഭയിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

അതേസമയം ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. ഇത് സംഘടനാ നടപടിയല്ലെന്നും അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദവും ഇതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി.

പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരുമെന്നും എം വി ​ഗോവിന്ദൻ അറിയിച്ചു. അതേസമയം സംഭവത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ഇപി ജയരാജൻ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിനുള്ള പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: ‘ഉമ്മൻ ചാണ്ടി അടക്കം പലരുടെയും പേരിൽ കേസുണ്ടായി, അവരൊന്നും രാജിവെച്ചില്ല’; പ്രതികരണവുമായി എം വി ഗോവിന്ദൻ

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ലെന്നും കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും വാർത്താ സമ്മേളനത്തിൽ ​ഗോവിന്ദൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാൽ അവരാരും ഇതുവരെ രാജിവെച്ചിട്ടില്ല. ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ പറഞ്ഞു.

‘സിപിഎമ്മിൽ പവർ ഗ്രൂപ്പുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. എന്നാൽ എഐസിസി അംഗം സിമി റോസ്‌ബെൽ പറയുന്നത് കോൺഗ്രസിൽ നിൽക്കാനുള്ള യോഗ്യത നേതാക്കളുമായുള്ള ബന്ധമാണെന്നാണ്. അവസരം കിട്ടാൻ ചൂഷണത്തിന് നിന്നുകൊടുക്കണമെന്നും പ്രീതിപ്പെടുത്താൻ നിന്നുകൊടുക്കാത്തതിനാൽ പ്രതിപക്ഷ നേതാവിൻ്റെ ഗുഡ് ബുക്കിൽ ഇടം ലഭിച്ചില്ലെന്നടക്കം അവർ പറഞ്ഞിരുന്നു. കോൺഗ്രസിൽ ലിംഗ വിവേചനമുണ്ടെന്നും പവർ ഗ്രൂപ്പുണ്ടെന്നും സിമി റോസ്ബെല്ലിൻ്റെ അഭിമുഖത്തിൽ പറയുന്നു. കോൺഗ്രസിൽ പവർ ഗ്രൂപ്പ് ഉള്ളതിനാലാണ് അവർക്ക് ഇതേക്കുറിച്ചെല്ലാം അറിയുന്നത്. ആ അഭിമുഖം കണ്ട ശേഷം വിഡി സതീശൻ പവർ ഗ്രൂപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നും’ എം വി ഗോവിന്ദൻ പറഞ്ഞു.

Latest News