Ganja Seized: സിനിമ സംഘത്തിന്റെ ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്

Ganja Seized From Film Crew: ബേബി ​ഗേൾ എന്ന മലയാളം സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായി പരിശോധന നടത്തിയത്. 16 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ പിടിച്ചത്.

Ganja Seized: സിനിമ സംഘത്തിന്റെ ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്
Published: 

10 Apr 2025 15:20 PM

തിരുവനന്തപുരം: ഷൂട്ടിം​ഗ് സംഘത്തിന്റെ പക്കൽ നിന്ന് 16 ഗ്രാം കഞ്ചാവ് പിടികൂടി. തിരുവനന്തപുരത്ത് ഷൂട്ടിം​ഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഒരു ഇം​ഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ബേബി ​ഗേൾ എന്ന മലയാളം സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായി പരിശോധന നടത്തിയത്. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററിൽ നിന്നാണ് കഞ്ചാവ് പിടി കൂടിയതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ALSO READ: ‘മൂന്ന് ലക്ഷത്തിന്റെ ഷൂ, ആര് വന്നാലും 5000 രൂപയ്ക്ക് നൽകും’; വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ

തീറ്റിപ്പോറ്റി കാവലിരുന്നത് വെറുതെയായില്ല; കള്ളൻ വിഴുങ്ങിയ മാല പുറത്തെത്തി

പാലക്കാട്: ആലത്തൂരിൽ മാല വിഴുങ്ങിയ കള്ളനിൽ നിന്നും തൊണ്ടിമുതൽ കണ്ടെടുത്ത് പൊലീസ് ഉദ്യോ​ഗസ്ഥർ. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ മാല ലഭിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കള്ളനെ തീറ്റിപ്പോറ്റി കാവലിരിക്കുകയായിരുന്നു ആലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ. നാളെ രാവിലെ കള്ളനെ തൊണ്ടിമുതലുമായി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മധുര സ്വദേശിയായ മുത്തപ്പന്‍ (34) മൂന്നുവയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. മേലാര്‍കോട് വേലയ്ക്കിടെയായിരുന്നു സംഭവം. കുട്ടിയുടെ മാല കടിച്ചെടുക്കുന്നത് കണ്ട മുത്തച്ഛൻ ബ​ഹളം വച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് പരിശോധിച്ചെങ്കിലും മാല കിട്ടിയില്ല. പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെയാണ് മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മാല ലഭിക്കുന്നതിനായുള്ള എല്ലാ സംവിധാനങ്ങളും പൊലീസ് ഒരുക്കി. ഒടുവിൽ മൂന്ന് ദിവസത്തിന് ശേഷമാണ് മാല ലഭിച്ചത്.

Related Stories
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
Payyanur Attack: പയ്യന്നൂരിലും അക്രമം: സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു ആക്രമണം
Cylinder Blast: തിരുവനന്തപുരത്ത് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം
Kerala Local Body Election 2025: വി വി രാജേഷ് തിരുവനന്തപുരം മേയറാകും? ശ്രീലേഖയക്ക് മറ്റൊരു പദവി.. തിരുവനന്തപുരത്തെ ബിജെപി നീക്കങ്ങൾ ഇങ്ങനെ
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ