AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കൊച്ചിയിൽ പൊറോട്ടയ്ക്കുള്ള ഗ്രേവി സൗജന്യമായി നൽകിയില്ല! ഹോട്ടലുകാരനെ കുത്തി യുവാവ്, സ്ത്രീകൾക്കുൾപ്പടെ പരിക്ക്

ഹോട്ടൽ ഉടമകളെ യുവാവ് ക്രൂരമായി മർദ്ദിച്ചു. പൊറോട്ടയ്ക്ക് ഒപ്പമുള്ള ​ഗ്രേവിക്ക് 20 രൂപ ആവശ്യപ്പെട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.....

കൊച്ചിയിൽ പൊറോട്ടയ്ക്കുള്ള ഗ്രേവി സൗജന്യമായി നൽകിയില്ല! ഹോട്ടലുകാരനെ കുത്തി യുവാവ്, സ്ത്രീകൾക്കുൾപ്പടെ പരിക്ക്
Porotta Gravy IssueImage Credit source: Tv9 Network
Ashli C
Ashli C | Updated On: 21 Jan 2026 | 02:22 PM

കൊച്ചി: വൈപ്പിനിൽ പൊറോട്ടയ്ക്കൊപ്പം ഉള്ള ഗ്രേവിയുടെ പേരിൽ തർക്കം. ഗ്രേവി സൗജന്യമായി നൽകാത്തതിനെ തുടർന്നാണ് പോരാട്ടം ഉണ്ടായത്. സംഭവത്തിൽ ഹോട്ടൽ ഉടമകളെ യുവാവ് ക്രൂരമായി മർദ്ദിച്ചു. പൊറോട്ടയ്ക്ക് ഒപ്പമുള്ള ​ഗ്രേവിക്ക് 20 രൂപ ആവശ്യപ്പെട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. മർദ്ദനത്തിൽ സ്ത്രീക്ക് ഉൾപ്പെടെ പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. എടവനക്കാട് സ്വദേശിയുടെ ഹോട്ടലിലേക്ക് പൊറോട്ട വാങ്ങിക്കാനായി എത്തിയതായിരുന്നു അതേ നാട്ടുകാരനായ ജിബി.

പൊറോട്ടയോടൊപ്പം സൗജന്യമായി ​ഗ്രേവി കൂടെ വയ്ക്കണമെന്ന് ജിബിൻ ഹോട്ടലിലെ ആളുകളോട് പറഞ്ഞു. എന്നാൽ ഗ്രേവി ലഭിക്കണമെങ്കിൽ 20 രൂപ അധികമായി നൽകണമെന്ന് കടയിൽ ഉണ്ടായിരുന്ന സുബൈറിന്റെ ഭാര്യ മറുപടി പറഞ്ഞു. എന്നാൽ ഈ മറുപടി ജിബിക്ക് രസിച്ചില്ല. ഇതോടെ തമ്മിൽ വാക്കുപോര് ആരംഭിച്ചു. തർക്കം കയ്യാങ്കളിയിലേക്കും ഒടുവിൽ സുബൈറിന്റെ ഭാര്യയെ അടിക്കാനും ജിബിൻ ഓങ്ങിയപ്പോൾ സുബൈർ ഇടപെട്ടു. ഉടനെ സുബൈറിന്റെ കൈപിടിച്ച് തിരിച്ച് നെറ്റിയിൽ എന്തോ വസ്തു ഉപയോഗിച്ച് കുത്തി.

VIDEO: കൊച്ചിയിൽ പൊറോട്ടയ്ക്കുള്ള ഗ്രേവി സൗജന്യമായി നൽകിയില്ല! ഹോട്ടലുകാരനെ കുത്തി യുവാവ്, വീഡിയോ

പിന്നാലെ നാട്ടുകാര് കൂടി ഇടപെട്ടതോടെ സംഭവം വഷളാവുകയായിരുന്നു. സംഭവത്തിൽ സുബൈറിന് നെറ്റിയിൽ രണ്ട് സ്റ്റിച്ച് ഇടേണ്ടി വന്നു. തർക്കത്തിൽ ഭാര്യയുടെയും സുബൈറിന്റെയും പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പൊറോട്ടയ്ക്ക് ഒപ്പം ഗ്രേവി ഫ്രീയായി നൽകുന്നതിന് അവകാശമില്ലെന്ന് നേരത്തെ തന്നെ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.