AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: മഴയും ജിഎസ്ടിയും ചതിച്ചു; ടിക്കറ്റ് വിറ്റുതീര്‍ക്കാതെ സര്‍ക്കാര്‍ വെള്ളം കുടിക്കുമോ?

Onam Bumper Lottery Sale: ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് ഏജന്റുമാരും വില്‍പനക്കാരും സാര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. അതിനാല്‍ നറുക്കെടുപ്പ് നീട്ടിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതിന് തുടര്‍ന്ന് ഒക്ടോബര്‍ നാലിലേക്ക് മാറ്റിവെക്കുകയായിരുന്നു.

Onam Bumper 2025: മഴയും ജിഎസ്ടിയും ചതിച്ചു; ടിക്കറ്റ് വിറ്റുതീര്‍ക്കാതെ സര്‍ക്കാര്‍ വെള്ളം കുടിക്കുമോ?
ഓണം ബമ്പര്‍ Image Credit source: Jai Jalaram Lotteries Facebook Page
shiji-mk
Shiji M K | Published: 27 Sep 2025 07:18 AM

സെപ്റ്റംബര്‍ 27ന് നടക്കാനിരുന്ന ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഒക്ടോബര്‍ നാലിനാണ് നറുക്കെടുപ്പ്. ജിഎസ്ടി പരിഷ്‌കരണവും, കനത്ത മഴയുമെല്ലാം ടിക്കറ്റ് വില്‍പനയെ പ്രതികൂലമായി ബാധിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് നറുക്കെടുപ്പ് മാറ്റിവെച്ചത്. അച്ചടിച്ച ടിക്കറ്റുകള്‍ വിറ്റുതീര്‍ക്കാന്‍ ഏജന്റുമാര്‍ക്ക് സാധിച്ചില്ല.

ജിഎസ്ടിയും മഴയും കാരണം ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് ഏജന്റുമാരും വില്‍പനക്കാരും സാര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. അതിനാല്‍ നറുക്കെടുപ്പ് നീട്ടിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതിന് തുടര്‍ന്ന് ഒക്ടോബര്‍ നാലിലേക്ക് മാറ്റിവെക്കുകയായിരുന്നു.

75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അച്ചടിച്ച ടിക്കറ്റുകളെല്ലാം തന്നെ ഏജന്റുമാര്‍ വാങ്ങിച്ചു. നറുക്കെടുപ്പിനോട് അടുക്കുന്ന ദിവസങ്ങളിലാണ് വില്‍പന ഉയരാറുള്ളത്. എന്നാല്‍ ഇവിടെ മഴ വില്ലനായി.

മഴ ഇനിയും ശക്തമായാല്‍?

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാഹചര്യമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ ശക്തമാകുകയാണെങ്കില്‍ അത് തീര്‍ച്ചയായും ടിക്കറ്റ് വില്‍പനയെ ബാധിക്കും. ടിക്കറ്റ് വിറ്റ് തീരുന്ന മുറയ്ക്കാണ് സാധാരണയായി ഏജന്റുമാര്‍ ലോട്ടറി വകുപ്പില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കൂട്ടത്തോടെ വാങ്ങിച്ചത് വെല്ലുവിളി ഉയര്‍ത്തി. ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ക്കാനായില്ലെങ്കില്‍ അത് ലോട്ടറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ഉള്‍പ്പെടെ തിരിച്ചടിയാകും.

Also Read: Thiruvonam Bumper 2025: തിരുവോണം ബമ്പര്‍ അടിച്ചാല്‍ വിവരം രഹസ്യമായി സൂക്ഷിക്കണോ? എഐയുടെ ഉപദേശം ഇങ്ങനെ

നിലവില്‍ വില്‍പന നടക്കുന്ന ടിക്കറ്റുകള്‍ പുതിയ ജിഎസ്ടി സ്ലാബിന് കീഴിലാണ് വരുന്നത്. അതിനാല്‍ തന്നെ ഒരു ടിക്കറ്റിന് 40 ശതമാനം ജിഎസ്ടി സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കണം. ഇതും കനത്ത നഷ്ടത്തിന് കാരണമാകുന്നു.