AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idukki Power Station: ഇടുക്കി വൈദ്യുതിനിലയം ഒരു മാസത്തേക്ക്‌ അടയ്ക്കുന്നു, വൈദ്യുതി ഉത്പാദനം കുറയും; കേരളം ഇരുട്ടിലാകുമോ?

Idukki Power Station to be closed from 2025 November 11 to December 10: ഇടുക്കി പവര്‍ സ്റ്റേഷന്‍ അറ്റക്കുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടയ്ക്കും. നവംബര്‍ 11 മുതല്‍ ഒരു മാസത്തേക്കാണ് പവര്‍ ഹൗസ് അടയ്ക്കുന്നത്. ഡിസംബര്‍ 10 വരെ അറ്റക്കുറ്റപ്പണി നടത്തും

Idukki Power Station: ഇടുക്കി വൈദ്യുതിനിലയം ഒരു മാസത്തേക്ക്‌ അടയ്ക്കുന്നു, വൈദ്യുതി ഉത്പാദനം കുറയും; കേരളം ഇരുട്ടിലാകുമോ?
ഇടുക്കി പവർ സ്റ്റേഷൻImage Credit source: Kerala State Electricity Board/ Facebook
jayadevan-am
Jayadevan AM | Updated On: 10 Nov 2025 15:21 PM

മൂലമറ്റം: അറ്റക്കുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് ഇടുക്കി പവര്‍ സ്റ്റേഷന്‍ അടയ്ക്കും. ചൊവ്വാഴ്ച (നവംബര്‍ 11) മുതല്‍ ഒരു മാസത്തേക്കാണ് പവര്‍ ഹൗസ് അടയ്ക്കുന്നത്. മൂന്ന്‌ ജനറേറ്ററുകളിലെ സ്‌പെറിക്കല്‍ വാല്‍വിന്റെ ചോര്‍ച്ച പരിഹരിക്കാനാണ് അറ്റക്കുറ്റപ്പണി നടത്തുന്നത്. ഡിസംബര്‍ 10 വരെ അറ്റക്കുറ്റപ്പണി നടത്തും. ജൂലൈയില്‍ അറ്റക്കുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം നടന്നില്ല. അന്ന് ഷട്ട്ഡൗണ്‍ ക്രമീകരിച്ചിരുന്നെങ്കില്‍ ഇടുക്കി ഡാം സ്പില്‍ ചെയ്യാനുള്ള സാധ്യതയുണ്ടായിരുന്നു. ഇത് പെരിയാര്‍ നദിതീരങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും പ്രളയ ഭീഷണി ഉണ്ടാക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് അറ്റക്കുറ്റപ്പണി അന്ന് ഒഴിവാക്കിയത്.

സുരക്ഷാകാരണങ്ങളാല്‍ ഇനിയും നീട്ടിക്കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്. ഈ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ ഒരു മാസത്തേക്ക് പവര്‍ സ്റ്റേഷന്‍ അടച്ചിടാന്‍ ബോര്‍ഡ് അനുമതി നല്‍കിയത്.

കേരളത്തെ എങ്ങനെ ബാധിക്കും?

വൈദ്യുതി ഉത്പാദനം കുറയുന്നത് കേരളത്തെ ഇരുട്ടിലാക്കുമോയെന്നാണ് പലരുടെയും സംശയം. ദിവസവും 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നല്‍കുന്ന ഉറപ്പ്.

പ്രതിസന്ധി എങ്ങനെ പരിഹരിക്കും?

300 മെഗാവാട്ട് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് വകുപ്പിന്റെ നീക്കം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ജൂണ്‍, ജൂലൈ മാസങ്ങളില്‍ സ്വാപ് അടിസ്ഥാനത്തില്‍ നല്‍കിയ വൈദ്യുതി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരികെ ലഭിക്കും. ഇത് ആശ്വാസമാണ്.

പവര്‍ സ്റ്റേഷന്‍ അടച്ചിടുന്ന ഒരു മാസം 24 കോടി യൂണിറ്റ് വൈദ്യുതി കുറവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമോയെന്നും ആശങ്കപ്പെടേണ്ടതില്ല. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന്‌ മന്ത്രി പറഞ്ഞു. പവര്‍ സ്റ്റേഷന്‍ ഒരു മാസത്തേക്ക് അടച്ചാലും ഭാഗികമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also Read: Thiruvananthapuram: തിരുവനന്തപുരകാർ ശ്രദ്ധിച്ചോ, നഗരത്തിൽ ഇന്നും നാളെയും ശുദ്ധജലവിതരണം മുടങ്ങും

അറ്റക്കുറ്റപ്പണി എങ്ങനെ?

ക്രയിന്‍ ഉപയോഗിച്ച് ഓരോ വാല്‍വ് വീതം മാറ്റിയശേഷമാകും മെയിന്റനന്‍സ് നടത്തുക. പുറത്തുനിന്നെത്തുന്ന വിദഗ്ധരും, വൈദ്യുതി നിലയത്തിലെ ജീവനക്കാരും അറ്റക്കുറ്റപ്പണിയുടെ ഭാഗമാകും. 5,6 നമ്പര്‍ ജനറേറ്ററുകളുടെ അപ്പ്‌സ്ട്രീം സീലുകളുടെ അറ്റക്കുറ്റപ്പണി നടത്തും. 4, 5, 6 ജനറേറ്ററുകളില്‍ വെള്ളമെത്തിക്കുന്ന ബട്ടർഫ്ലൈ വാല്‍വ് നമ്പര്‍ രണ്ടില്‍ ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ട്.

5, 6 യൂണിറ്റുകളിലെ അപ്പ്‌സ്ട്രീം സീലുകളിലെ തകരാര്‍ പരിഹരിക്കാന്‍ ഇന്‍ടേക്ക് ഷട്ടര്‍ താഴ്ത്തുകയും, പവര്‍ ടണല്‍ ഡ്രെയിന്‍ ചെയ്യുകയും വേണം. ഇതിനാണ് പവര്‍ സ്റ്റേഷന്‍ പൂര്‍ണമായും അടച്ചിടുന്നത്.

കെഎസ്ഇബിയുടെ ഔദ്യോഗിക അറിയിപ്പ്‌