Kerala Weather Update: ഇന്ന് മഴയുണ്ട്! രണ്ട് ജില്ലകളില്‍ ശക്തമായ മഴയെത്തുന്നു, കൂടെ കാറ്റും
November 16 Sunday Kerala Rain Alert: കേരളത്തില്‍ നവംബര്‍ 19 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

Kerala Rain Alert Update
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ രണ്ട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടത്. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും നേരത്തെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരളത്തില്‍ നവംബര്‍ 19 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
ഇടിമിന്നലുകള്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയ വിനിമയ ശൃംഖലകള്‍ക്കും, വീട്ടുപകരണങ്ങള്‍ക്കും ഉള്‍പ്പെടെ വലിയ തോതില്‍ നാശനഷ്ടം വരുത്തും. അതിനാല്‍ തന്നെ പൊതുജനങ്ങള്‍ കാര്‍മേഘം ദൃശ്യമാകുന്ന സമയം മുതല്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്.
Also Read: Kerala Rain alert : ഇന്നത്തെപ്പോലെയല്ല നാളെ…. മഴയുണ്ടോ ? അറിയാം കാലാവസ്ഥാ മുന്നറിയിപ്പ്
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ ഒരുക്കലും നില്‍ക്കരുത്.
- ശക്തമായ കാറ്റും ഇടിമിന്നലും ഉള്ളപ്പോള്‍ ജനലും വാതിലും അടയ്ക്കുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കുകയും അരുത്.
- ഇടിമിന്നലുള്ളപ്പോള്‍ ഗൃഹോപകരണങ്ങളില്‍ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുക. അവയ്ക്ക് സമീപം നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.
- മിന്നലുള്ളപ്പോള്‍ ടെലിഫോണ്‍ ഉപയോഗിക്കരുത്, മൊബൈല്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
- കുട്ടികള്‍ ഉള്‍പ്പെടെയുള്ള തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.