Infant Death: സുന്നത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Infant Death In Kozhikode: ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണം ചൂണ്ടിക്കാട്ടിയാണ് കേസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക.

Infant Death: സുന്നത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പ്രതീകാത്മക ചിത്രം

Published: 

07 Jul 2025 | 06:37 AM

കോഴിക്കോട്: സുന്നത്ത് കര്‍മം നടത്തുന്നതിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് (ജൂലൈ 7) നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. ചേളന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണം ചൂണ്ടിക്കാട്ടിയാണ് കേസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക.

ജൂലൈ ആറിനായിരുന്നു സംഭവം. കോഴിക്കോട് കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് കഴിഞ്ഞ ദിവസം രാവിലെ സുന്നത്ത് നടത്തുന്നതിന് അനസ്‌തേഷ്യ നല്‍കി. അനസ്‌തേഷ്യയ്ക്ക് പിന്നാലെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ക്ലിനിക്കില്‍ സുന്നത്ത് നടത്തുന്ന സമയത്ത് പീഡിയാട്രീഷ്യന്‍ ഉണ്ടായിരുന്നില്ല.

ഇതോടെ വിദഗ്ധ ചികിത്സയ്ക്ക് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാന്‍ മാതാപിതാക്കളോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Also Read: Kottayam Medical College Accident: 1 ലക്ഷം രൂപ ധനസഹായം , മാസം 5000 രൂപ; ബിന്ദുവിന്റെ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് കടയുടമ

ഇവിടെ നിന്നും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മരുന്നിന്റെ അലര്‍ജിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിനിടയാക്കിയത് എന്ന വിവരം ലഭ്യമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രം മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.

Follow Us
Related Stories
Kerala Fuel Regulations: എറണാകുളത്ത് ഇന്ധനക്ഷാമമില്ല, കാനുകളിൽ ഇന്ധനം വാങ്ങുന്നവർക്കായി പുതിയ നിയമങ്ങൾ
Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്
Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ
Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്… ഇന്നത്തെ ലോട്ടറി ഫലമെത്തി
Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു
Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം