D Shilpa IPS: ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ കേരള കേഡറിൽ നിന്ന് മാറ്റി കര്‍ണാടക കേഡറിൽ ഉള്‍പ്പെടുത്തണം: ഹൈക്കോടതി

IPS officer D Shilpa's transfer: 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവുകാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഇത് കോടതി അം​ഗീകരിക്കുകയായിരുന്നു.

D Shilpa IPS: ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ  കേരള കേഡറിൽ നിന്ന് മാറ്റി കര്‍ണാടക കേഡറിൽ ഉള്‍പ്പെടുത്തണം: ഹൈക്കോടതി

ഡി ശിൽപ ഐപിസ്

Published: 

01 Jun 2025 12:14 PM

കൊച്ചി: ഐപിഎസ് ഉദ്യോ​ഗസ്ഥ ഡി. ശിൽപയെ കേരള കേഡറിൽ നിന്ന് മാറ്റി കർണാടക കേഡറിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഡി.ശിൽപ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.

കർണാടക സ്വദേശിനിയായ ഹർജിക്കാരിയെ കേരള കേഡറിൽ ഉൾപ്പെടുത്തിയത് തെറ്റായെന്ന് കോടതി വിലയിരുത്തി. കർണാടക കേഡറിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു.

നിലവിൽ ശിൽപ ഐപിഎസ് കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എഐജിയാണ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവുകാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഇത് കോടതി അം​ഗീകരിക്കുകയായിരുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. ടി. സഞ്ജയ് ആണ് ഹര്‍ജിക്കാരിക്കായി ഹാജരായത്.

2016 ൽ കേരള കേഡറിൽ നിയമനം ലഭിച്ചു. കാസർകോട്, കണ്ണൂർ എഎസ്പി, വനിതാ ബറ്റാലിയൻ കമൻഡാന്റ്. കോട്ടയം എസ്പി എന്നീ തസ്തികകൾ ലഹിച്ചു. ഇലക്ട്രോണിക്സിൽ ബിടെക് ബിരുദവും എംബിഎയും നേടിയ ശേഷം ടാറ്റാ കൺസൽറ്റൻസി സർവീസസിൽ ബിസിനസ് അനലിസ്റ്റായിരിക്കെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ