Kerala Rain Alert: കണ്ണൂര്‍, കാസറഗോഡ് ജില്ലക്കാര്‍ ശ്രദ്ധിക്കൂ; ഓറഞ്ച് അലര്‍ട്ടുണ്ട്, അതീവ ജാഗ്രത തുടരാം

Kannur and Kasaragod Weather Update: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Rain Alert: കണ്ണൂര്‍, കാസറഗോഡ് ജില്ലക്കാര്‍ ശ്രദ്ധിക്കൂ; ഓറഞ്ച് അലര്‍ട്ടുണ്ട്, അതീവ ജാഗ്രത തുടരാം

പ്രതീകാത്മക ചിത്രം

Updated On: 

20 Oct 2025 | 06:33 AM

കോഴിക്കോട്: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇവിടങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മാത്രം ഒറ്റപ്പെട്ട ഇടമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മറ്റ് ജില്ലകളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഏറ്റവും പുതിയ റഡാര്‍ ചിത്രമനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയില്‍ പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

Also Read: Kerala Rain alert: നാളെയും പെരുമഴ, ഈ ജില്ലയ്ലൊഴികെ ബാക്കി എല്ലായിടത്തും അലർട്ട്

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍

  • കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടോ അല്ലെങ്കില്‍ വാഹനങ്ങളുടെ കാഴ്ച നഷ്ടപ്പെട്ടോ ഗതാഗത കുരുക്കിന് സാധ്യതയുണ്ട്.
  • ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടോ വെള്ളപ്പൊക്കമോ ഉണ്ടായേക്കാം.
  • മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ട്.
  • കനത്ത മഴയിലും കാറ്റിലും വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചേക്കാം.
  • ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
  • മനുഷ്യരെയും കന്നുകാലികളെയും മഴ പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്ത് സുരക്ഷിതമല്ലാത്ത ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുമിടയുണ്ട്.
Related Stories
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Kerala Weather Update: മഴ പോയിട്ടില്ല, ചൂടും സഹിക്കണം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, കാലാവസ്ഥ ഇങ്ങനെ…
Kerala Rail Projects: അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
Sabarimala Gold Theft: ദൈവത്തിന്റെ സ്വർണം മോഷ്ടിച്ചതല്ലേ? എൻ വാസുവിന്റെ ജാമ്യം സുപ്രീം കോടതിയും തള്ളി
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ