ADM Naveen Babu death : നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതിലപ്പുറവും കാണേണ്ടി വരും.. കമന്റ് ബോക്സ് അടച്ചുപൂട്ടി കളക്ടർ

Kannur Collector's tribute post: ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു'- എന്നിങ്ങനെയാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ.

ADM Naveen Babu death : നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതിലപ്പുറവും കാണേണ്ടി വരും.. കമന്റ് ബോക്സ് അടച്ചുപൂട്ടി കളക്ടർ

കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയന്‍ ( Image - facebook)

Published: 

17 Oct 2024 | 10:24 AM

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻറെ പോസ്റ്റ് വൈറലാകുന്നു. കമന്റ് ബോക്സ് പൂട്ടിയാണ് കലക്ടർ കണ്ണൂരിന്റെ ഫെയ്സ്ബുക്ക് പേജിലും ഇൻസ്റ്റ​ഗ്രാം പേജിലും പോസ്റ്റിട്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലിട്ട പോസ്റ്റുകൾക്ക് താഴെ രൂക്ഷ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കലക്ടർ കമന്റ് ബോക്സ് പൂട്ടിയത് എന്നാണ് വിവരം.

എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിൽ കലക്ടർ അരുണും ഉണ്ടായിരുന്നു. അദ്ദേഹം അവിടെ ഉള്ളപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ നവീനെ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവർ പറഞ്ഞതെല്ലാം മിണ്ടാതെ കേട്ടിരുന്നതുമാണ് സോഷ്യൽ മീഡിയയിൽ‌ മോശം കമന്റുകൾ വരാൻ കാരണമായത്.

‘താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചപ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു..നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ജനങ്ങൾ കാണേണ്ടി വരും’, ‘ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു’- എന്നിങ്ങനെയാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ.

കലക്ടർ അരുൺ കെ വിജയൻറെ പോസ്റ്റ്

 

സഹപ്രവർത്തകനായ കണ്ണൂർ ജില്ല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ നവീൻ ബാബുവിൻറെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സൗമ്യനായി ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സർവീസിൽ സേവനമനുഷ്ഠിച്ച എല്ലായിടത്തും സഹപ്രവർത്തകരുടെ സ്നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറി. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ നടക്കും. വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ