AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala-Chennai Train: ചെന്നൈ മലയാളികള്‍ക്ക് നിരാശ വേണ്ട, ഇഷ്ടം പോലെ ട്രെയിനുകളുണ്ട്; സമയം നോട്ട് ചെയ്‌തോളൂ

Kerala to Chennai Train List: മലയാളികള്‍ കൂടുതലായെത്തുന്ന ചെന്നൈയിലേക്ക് പോകുന്ന ട്രെയിനുകളില്‍ അനുഭവപ്പെടുന്ന തിരക്കും അസഹനീയം തന്നെ. സീറ്റ് കിട്ടാതെ 12 ഉം 14 ഉം മണിക്കൂറുകള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തിങ്ങിനിരങ്ങിയാണ് പലരുടെയും യാത്ര.

Kerala-Chennai Train: ചെന്നൈ മലയാളികള്‍ക്ക് നിരാശ വേണ്ട, ഇഷ്ടം പോലെ ട്രെയിനുകളുണ്ട്; സമയം നോട്ട് ചെയ്‌തോളൂ
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Published: 11 Jan 2026 | 09:13 AM

കേരളത്തിന് പുറത്തുപോയി ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ധാരാളം മലയാളികളുണ്ട്. ചെന്നൈ, ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്കാണ് പ്രധാനമായും മലയാളികളെത്തുന്നത്. എന്നാല്‍ ഇവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനും തിരികെ വരുന്നതിനും ട്രെയിനുകളില്ലാ എന്നത് യാത്രക്കാരില്‍ ആശങ്ക വിതയ്ക്കുന്നു. വിരലിലെണ്ണാവുന്ന ട്രെയിന്‍ സര്‍വീസുകളാണ് ഇത്തരം നഗരങ്ങളിലേക്ക് കേരളത്തില്‍ നിന്ന് നടത്തുന്നത്.

മലയാളികള്‍ കൂടുതലായെത്തുന്ന ചെന്നൈയിലേക്ക് പോകുന്ന ട്രെയിനുകളില്‍ അനുഭവപ്പെടുന്ന തിരക്കും അസഹനീയം തന്നെ. സീറ്റ് കിട്ടാതെ 12 ഉം 14 ഉം മണിക്കൂറുകള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തിങ്ങിനിരങ്ങിയാണ് പലരുടെയും യാത്ര. കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ പരിചയപ്പെടാം.

ചെന്നൈയില്‍ പോകാം…

ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12695/12696)- ആഴ്ചയില്‍ ഏഴ് ദിവസവും ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ചെന്നൈ സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.

ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസ് (എംജിആര്‍ സെന്‍ട്രല്‍ ആലപ്പുഴ) (22640)- എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിന്‍ ആണിത്.

അനന്തപുരി എക്‌സ്പ്രസ് (20635/20636)- കൊല്ലത്തിനെയും തിരുനെല്‍വേലിയെയും തമ്മില്‍ ബന്ധിപ്പിച്ച് എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിനാണിത്.

ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസ് (16128)- ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരം വഴി തമ്പാരത്ത് എത്തിച്ചേരും. ഈ ട്രെയിനിനും എല്ലാ ദിവസവും സര്‍വീസുണ്ട്.

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ് എക്‌സ്പ്രസ്- ആഴ്ചയില്‍ ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

രപ്തിസാഗര്‍ എക്‌സ്പ്രസ് (12512)- തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ എംജിആര്‍ സെന്‍ട്രലിലേക്ക് സര്‍വീസ് നടത്തുന്നു.

തിരുവനന്തപുരം എംജിആര്‍ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12624)- എല്ലാ ദിവസവും തിരുവനന്തപുരത്ത് നിന്ന് എംജിആര്‍ സെന്‍ട്രലിലേക്ക് യാത്ര നചത്തുന്നു.

ടിവിസി എംഎസ് എസ്എഫ് എക്‌സ്പ്രസ് (12698)- ശനിയാഴ്ചകളില്‍ മാത്രം.

Also Read: Bengaluru Train: ബെംഗളൂരുവില്‍ കുതിച്ചെത്താം, 9 ട്രെയിനുകള്‍ റെഡി; സമയമിതാണ് തെറ്റിക്കല്ലേ

അരോണൈ എക്‌സ്പ്രസ് (12507)- ചൊവ്വാഴ്ചകളില്‍ മാത്രം.

മംഗളൂരു-എംജിആര്‍ സെന്‍ട്രല്‍ എക്‌സ്പ്രസ് (12686)- എല്ലാ ദിവസങ്ങളിലും കോഴിക്കോടിനെയും ചെന്നൈയെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നു.

മംഗളൂരു ചെന്നൈ മെയില്‍ (12602)- എല്ലാ ദിവസങ്ങളിലും കോഴിക്കോട്-ചെന്നൈ സര്‍വീസ് ഉണ്ടായിരിക്കും.

വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638)- കോഴിക്കോട് നിന്ന് എംജിആര്‍ സെന്‍ട്രലിലേക്ക് ഈ ട്രെയിനില്‍ പോകാം.

മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് (16160)- ഈ ട്രെയിനും എല്ലാ ദിവസവും കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് യാത്ര നടത്തുന്നു.