AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly: കേന്ദ്ര വിമർശനം വെട്ടി ഗവർണർ, വായിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ അസാധാരണ നീക്കം‌

Kerala Legislative Assembly Session 2026: സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ മാറ്റം വരുത്തി. ചില ഭാ​ഗങ്ങൾ വെട്ടി മാറ്റുകയും വായിക്കാതെ വിട്ടെന്നും മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളാണ് ഗവർണർ വെട്ടി മാറ്റിയത്.

Kerala Assembly: കേന്ദ്ര വിമർശനം വെട്ടി ഗവർണർ, വായിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ അസാധാരണ നീക്കം‌
Kerala Assembly
Nithya Vinu
Nithya Vinu | Updated On: 20 Jan 2026 | 12:41 PM

തിരുവനന്തപുരം: നാടകീയ രം​ഗങ്ങളുമായി 15ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിലെ ആദ്യം ദിവസം. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ മാറ്റം വരുത്തി. ചില ഭാ​ഗങ്ങൾ വെട്ടി മാറ്റുകയും വായിക്കാതെ വിട്ടെന്നും മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഗവർണർ വായിക്കാതെ വിട്ട ഭാ​ഗം മുഖ്യമന്ത്രി വായിച്ചു.

കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളാണ് ഗവർണർ വെട്ടി മാറ്റിയത്. ​’ഗവർണർ നടത്തിയ നയപ്രസം​ഗത്തിൽ ഒഴിവാക്കലുകൾ ഉണ്ടായിട്ടുണ്ട്. ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ് വഴക്കങ്ങൾക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനിൽക്കുന്നത്. സർക്കാരിന്റെ നയപ്രഖ്യാപനമാണ് ​ഗവർണയിൽ സഭയിൽ നടത്തേണ്ടത് എന്നും’ മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാ​ഗമാണ് ​ഗവർണർ വായിക്കാതെ വിട്ടത്. ‘സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുക്കൊണ്ടിരിക്കുകയാണ്’ എന്ന ഭാഗമാണ് ഗവർണർ ഒഴിവാക്കിയത്.

ALSO READ: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; സഭ പ്രക്ഷുബ്ധമാകും?

നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ​ഗവർണർ വിട്ട ഭാ​ഗം വായിച്ചത്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച് 26 വരെയാണ് സഭ ചേരുന്നത്. ജനുവരി 29ന് ആണ് ബജറ്റ് അവതരണം. ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെയുള്ള തീയതികളില്‍ ബജറ്റിന്മേല്‍ പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി ആറു മുതല്‍ മാര്‍ച്ച് 22 വരെ നിയമസഭ ചേരില്ല. ഈ കാലയളവിലാണ് സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നത്.