Kerala Budget 2026: ജീവനക്കാർക്ക് വിസ്മയമില്ല; ഡിഎ, ഡിആർ കുടിശ്ശികയിൽ തീരുമാനം ഇങ്ങനെ…

Kerala Budget DA, DR Arrears: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്

Kerala Budget 2026: ജീവനക്കാർക്ക് വിസ്മയമില്ല; ഡിഎ, ഡിആർ കുടിശ്ശികയിൽ തീരുമാനം ഇങ്ങനെ...

Kerala Budget

Updated On: 

19 Jun 2026 | 11:32 AM

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് വിഡി സതീശൻ സർക്കാരിന്റെ ബജറ്റ്. ശമ്പളപരിഷ്കരണം, ഡിഎ കുടിശ്ശിക തുടങ്ങിയവയിൽ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടങ്ങമില്ലാതെ നൽകുമെന്ന് ബജറ്റിൽ അറിയിച്ചു. കൂടാതെ, അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കില്ലെന്നും വ്യക്തമാക്കി. ജീവനക്കാരുടെ മെഡിക്കൽ‌ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കും. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

ഡിഎ, ശമ്പളപരിഷ്കരണം – തീരുമാനമെന്ത്?

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ), ക്ഷാമാശ്വാസം (ഡി ആർ) എന്നിവ മുടക്കമില്ലാതെ നൽകുമെന്ന് വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ, ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യം ബജറ്റിൽ പരാമർശിച്ചില്ല. ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യം 8 ഗഡുക്കളായി നൽകുമെന്നായിരുന്നു മുൻ ധനകാര്യമന്ത്രിയായിരുന്ന കെഎൻ ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇത്തവണ 2 ഗഡുവാണ് നൽകേണ്ടത്. ഇത് നടപ്പാക്കാൻ ഈ വർഷം 9000 കോടിയിലധികം രൂപ വേണ്ടിവരും.

2026 മാർച്ച് 6-ലെ G.O.(P) No.44/2026/FIN സർക്കാർ ഉത്തരവ് പ്രകാരം ഡിഎ/ ഡിആർ കുടിശ്ശിക 2026-27 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തിനുള്ളിൽ എട്ട് തുല്യ ഗഡുക്കളായി, പ്രതിവർഷം രണ്ട് ഗഡുക്കൾ വീതം നൽകുമെന്നായിരുന്നു മുൻ സർക്കാരിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 2026-27 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ രണ്ട് ഗഡുക്കൾ നൽകേണ്ടതുണ്ട്. അതിനായി ഏകദേശം 9,014 കോടി രൂപ കണ്ടെത്തേണ്ടിവരും.

ശമ്പളപരിഷ്കരണ കമ്മീഷനെ പറ്റിയും ബജറ്റിൽ പരാമർശം ഉണ്ടായില്ല. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ കഴിഞ്ഞ, ഫെബ്രുവരിയിലാണ് കേരള സർക്കാർ ശമ്പളകമ്മീഷനെ നിയോഗിച്ചത്. തുടർന്ന് ശുപാർശ സമർപ്പിക്കാൻ മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. എന്നാൽ, ജൂൺ പകുതിയാകാറായിട്ടും ശമ്പളപരിഷ്കരണം പ്രഖ്യാപിക്കാത്തതിനാൽ, ബജറ്റിൽ എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. എന്നാൽ, ശമ്പള പരിഷ്കരണത്തെ പറ്റി ഒന്നും ബജറ്റിൽ സൂചിപ്പിച്ചില്ല.

ALSO READ: ഈ ബജറ്റ് മലപ്പുറം തൂക്കി; ശാപമെല്ലാം ഒഴിഞ്ഞു, വരുന്നത് വമ്പന്‍ പദ്ധതികള്‍

കമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിലാണ് പന്ത്രണ്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചത്. ശുപാർശ സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധിയും നൽകി. എന്നാൽ മൂന്ന് മാസത്തിനിടെ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കാലാവധി നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എൽഡിഎഫ് സർക്കാർ നിയമിച്ച കമ്മിഷനുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാരിന് താൽപര്യമില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ, നിലവിലെ ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്തി മറ്റ് രണ്ട് അംഗങ്ങളെ മാറ്റാൻ ധനവകുപ്പ് ആലോചിക്കുന്നുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

ഡിഎ കുടിശ്ശിക എത്ര?

ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് സർക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയിൽ ഏറ്റവും വലിയ വിഹിതം സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. 2021 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും  മൊത്തം തുക 36,057 കോടി രൂപയാണെന്നാണ് കണക്ക്.

കേരള ബജറ്റ്

English Summary:

Budget did not include the salary revision and pending Dearness Allowance announcements that government employees and pensioners had been expecting. However, the government assured that DA for employees and Dearness Relief for pensioners would be paid regularly without interruption.

Follow Us
Related Stories
Kerala Budget 2026: കാത്തിരിപ്പിന് വിരാമം, ഹരിപ്പാടിന് ഇനി സ്വന്തം മെഡിക്കൽ കോളേജ്; തലസ്ഥാനത്തിനും നേട്ടം
Kerala Budget 2026: ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല, സ്ത്രീസുരക്ഷയെ പാടെ മറന്നു; ബജറ്റ് പരിഗണിക്കാതെ പോയവര്‍
Kerala Budget 2026: SC-ST വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി; മുന്നാക്ക സമുദായ ക്ഷേമത്തിനും പ്രത്യേക പരിഗണന
Kerala Budget 2026: പ്രിയദർശിനിക്ക് 600 കോടി; സ്ത്രീകൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ
Kerala Budget 2026 : കൊച്ചിയില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി വരും; ബജറ്റില്‍ സിനിമാ മേഖലയ്ക്ക് 100 കോടി
Kerala Budget 2026: കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും; ബജറ്റിൽ ക്ഷേത്രങ്ങൾക്ക് വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?