Kerala Budget 2026: 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; തുക അനുവദിച്ച് സർക്കാർ

Oommen Chandy Health Insurance Scheme: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി. തുടർന്ന് യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനത്തിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്.

Kerala Budget 2026: 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; തുക അനുവദിച്ച് സർക്കാർ

Kerala Budget

Updated On: 

19 Jun 2026 | 11:33 AM

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി. തുടർന്ന് യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനത്തിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകുന്നതാണ്. എന്ന് മുതൽ നടപ്പിലാക്കുമെന്നും വ്യക്തമല്ല.

ALSO READ: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

കാരുണ്യ പദ്ധതി പരിഷ്കരിക്കുന്നതോ?

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നത് മുതൽ, ഇത് കാരുണ്യ പദ്ധതി പരിഷ്കരിക്കുന്നതാണോ അതോ മറ്റ് സർക്കാർ ഇൻഷുറൻസ് പദ്ധതികളെ സംയോജിപ്പിച്ചാണോ നടപ്പിലാക്കുക എന്ന സംശയം ജനങ്ങൾക്കിടയിൽ ഉയർന്നിരുന്നു. എന്നാൽ, പുതിയ ആരോഗ്യ ഇൻഷുറൻസ് കാരുണ്യ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുന്നതല്ല എന്ന് ബജറ്റിൽ വ്യക്തമാകുന്നു. കാരുണ്യ പദ്ധതിയിലൂടെ ലഭിക്കുന്ന തുകകൾ കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബജറ്റിൽ സൂചിപ്പിച്ചു.

ആരോഗ്യമേഖലയ്ക്കായി വമ്പൻ പ്രഖ്യാപനങ്ങൾ

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ബജറ്റിൽ നടത്തിയത്. ഇൻസുലിൻ പമ്പ് തദ്ദേശീയമായി വികസിപ്പിക്കാൻ സർക്കാർ സഹായം നൽകുമെന്ന് പ്രഖ്യാപനം, എക്സൈസ് വകുപ്പിന് കെമിക്കൽ എക്സാമിനേഷൻ ലാമ്പും നിർമിക്കും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും നിർമ്മിക്കും. ഹരിപ്പാട് മെഡിക്കൽ കോളേജും ബജറ്റിൽ ഇടം നേടി.

കാൻസർ പ്രതിരോധത്തിന് ബജറ്റിൽ മുന്തിയ പരിഗണന. മൊബൈൽ ടെസ്റ്റിങ് ലാബുകൾക്കായി 20 കോടി രൂപ വകയിരുത്തി. ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ‌ അവർ പ്രോജക്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താനും അവസരം.

ആരോഗ്യ ടൂറിസം മേഖലയുടെ ഡെസ്റ്റിഷേനായി കേരളത്തെ മാറ്റാൻ റീച്ച് കേരള പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രിക്ക് പറഞ്ഞു. തിരഞ്ഞെടുത്ത മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകുന്നതാണ്.

കേരള ബജറ്റ്

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി