Kerala Budget 2026 Live Streaming: വിഡി സതീശൻ്റെ ആദ്യ ബജറ്റ്; എപ്പോൾ, എവിടെ കാണാം?

Kerala Budget 2026 VD Satheesan Speech Live Streaming Date and Time: ഈ വർഷം നേരത്തെ ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇടക്കാല ബജറ്റായിരുന്നു അവതരിപ്പിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനാലാണ് വീണ്ടും ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രിയാണ് ബജറ്റ് പ്രസംഗം നടത്തുന്നതെന്നും ശ്രദ്ധേയമാണ്.

Kerala Budget 2026 Live Streaming: വിഡി സതീശൻ്റെ ആദ്യ ബജറ്റ്; എപ്പോൾ, എവിടെ കാണാം?

VD Satheesan Budget

Published: 

18 Jun 2026 | 11:18 PM

വിഡി സതീശൻ്റെ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജനുവരിയിൽ കെ എൻ ബാലഗോപാൽ ഇടക്കാല ബജറ്റായിട്ടായിരുന്നു അവതരിപ്പിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയതാൽ സമ്പൂർണ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ധനകാര്യ വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശനാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിൻ്റെ 79-ാമത്തെ ബജറ്റും കൂടിയാണ് വിഡി സതീശൻ നാളെ അവതരിപ്പിക്കാൻ പോകുന്നത്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, കിഫ്ബിയുടെ ഭാവി, സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശികയും അവരുടെ ശമ്പള പരിഷ്കരണവും എന്നിങ്ങിനെ ഒട്ടനവധി വിഷയങ്ങളിൽ ബജറ്റിൽ പറയുക എന്ന് അറിയാൻ കാത്തിരിക്കുകയാണ് നിരവധി പേർ. കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് മുന്നോട്ട് വെച്ച ഇന്ദിര ഗ്യാരണ്ടയിൽ ബജറ്റിൽ എങ്ങനെ പ്രതിവാദിക്കുകയെന്നും എല്ലാവരും കാത്തിരിക്കുകയാണ്. ഇതിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയ്ക്ക് പുറമെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി, വിദ്യാർഥിനികൾക്കുള്ള കൈത്താങ്ങ്, ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തുക എന്നീ ബാക്കി മൂന്ന് ഇന്ദിര ഗ്യാരണ്ടയിൽ തീരുമാനം എന്താകുമെന്നും ബജറ്റിൽ സൂചന ലഭിച്ചേക്കും.

ALSO READ : Kerala Budget 2026: കന്നി ബജറ്റില്‍ കേരളത്തിന്റെ ഭാവി അറിയാം; വിഡി സതീശന്‍ ബജറ്റിലെ പ്രതീക്ഷകള്‍

ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാർ

കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ആർ ശങ്കറാണ്. 1963-64, 1964-65 സാമ്പത്തിക വർഷങ്ങളിലേക്കുള്ള ബജറ്റാണ് ആർ ശങ്കർ അവതരിപ്പിട്ടുള്ളത്. ആർ ശങ്കറിന് ശേഷം സംസ്ഥാന നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് ഇ കെ നയനാറാണ്. 1987ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ വകുപ്പ് വിഭജനം വൈകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായ നയനാർ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ആ ബജറ്റിന് ഒരു റെക്കോർഡ് ഉണ്ട്. വെറും ആറ് മിനിറ്റ് മാത്രമായിരുന്നു നയനാറുടെ ബജറ്റ് അവതരണം നീണ്ട് നിന്നത്.

ഈ പട്ടികയിലെ മൂന്നാമൻ ഉമ്മൻ ചാണ്ടിയാണ്. 2016-17 സാമ്പത്തിക വർഷത്തിലാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിക്കുന്നത്. അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി ബാർ കോഴ ആരോപണത്തിൽ രാജിവെച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. നേരത്തെ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നാല് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

വിഡി സതീശൻ്റെ ബജറ്റ് അവതരണം എപ്പോൾ, എവിടെ കാണാം?

നാളെ ജൂൺ 19-ാം തീയതി വെള്ളിയാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. രാവിലെ 9.30 ഓടെ ബജറ്റ് അവതരണം ആരംഭിക്കും. മുഖ്യമന്ത്രി വി ഡി സതീശൻ്റെ ബജറ്റ് അവതരണം തത്സമയം ടിവി9 മലയാളത്തിൻ്റെ യുട്യൂബ് ചാനലിൽ കാണാൻ സാധിക്കുന്നതാണ്. കൂടാതെ ബജറ്റിനെ കുറിച്ചുള്ള തത്സമയ വിശദീകരണം ടിവി9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗിലൂടെ അറിയാൻ സാധിക്കുന്നതാണ്.

English Summary

VD Satheesan Government First Kerala Budget 2026, will present on June 19 at 9.30 PM. VD Satheesan Is Fourth CM Who Presents Budget Speech in Kerala Legislative Assembly

Follow Us
Related Stories
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?