Kerala Budget 2026: കാത്തിരിപ്പിന് വിരാമം, ഹരിപ്പാടിന് ഇനി സ്വന്തം മെഡിക്കൽ കോളേജ്; തലസ്ഥാനത്തിനും നേട്ടം
Medical Colleges Announced for Thiruvananthapuram and Haripad: വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യ മേഖലയ്ക്കുള്ള പദ്ധതി വിഹിതമായി 2076.02 കോടി വകയിരുത്തിയതായി, ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. കേരളത്തിൽ ഉയർന്ന് നിൽക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് കുറച്ച് കൊണ്ടുവരാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ബഡ്ജറ്റിൽ വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് സുപ്രധാന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. ആരോഗ്യമേഖലയ്ക്കായി 2027 കോടിയാണ് വകയിരുത്തിയത്. ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യ മേഖലയ്ക്കുള്ള പദ്ധതി വിഹിതമായി 2076.02 കോടി വകയിരുത്തിയതായി, ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. കേരളത്തിൽ ഉയർന്ന് നിൽക്കുന്ന ആരോഗ്യ ചികിത്സാ ചെലവ് കുറച്ച് കൊണ്ടുവരാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ബഡ്ജറ്റിൽ വ്യക്തമാക്കി.
‘കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ അവസ്ഥ ശോചനീയമായി തുടരുകയാണ്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. ഇതിനെല്ലാമായി നൂറ് കോടി രൂപ സർക്കാർ വകയിരുത്തും’ എന്ന് മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
ALSO READ: 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; തുക അനുവദിച്ച് സർക്കാർ
ആരോഗ്യമേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ
കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷൻ ആക്കി മാറ്റാൻ ‘റീച്ച് കേരള’ എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി, ആരോഗ്യം ആയുഷ് ടൂറിസം മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവ തമ്മിലുളള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുന്നതാണ്. അതുപോലെ തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയം ഭരണ പദവി നൽകും. ആ ആശുപത്രികൾക്ക് എയിംസ് നിലവാരത്തിലുള്ള സേവനങ്ങളും അക്കാദമിക മികവും കൈവരിക്കാൻ ആവശ്യമായ പിന്തുണയും നൽകും.
ഗോൾഡൻ അവർ പ്രോജക്ട് നടപ്പിലാക്കും. ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കിക്കൊണ്ടും ഡിജിറ്റലൈസ്ഡ് സംവിധാനം ലഭ്യമാക്കിക്കൊണ്ടും അത്യാഹിതട്രോമ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗങ്ങൾ വരുന്നതിന് മുമ്പ് തന്നെ അവ കണ്ടെത്തി തടയുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനായി 40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തുന്നതിനുമായി ധനസഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കും. പകർച്ച വ്യാധികളെ ഫലപ്രദമായി തടയുന്നതിനും നേരിടുന്നതിനും ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്താനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുമെന്നും ബജറ്റിൽ അറിയിച്ചു.
കേരള ബജറ്റ്
English Summary:
The Kerala Budget 2026 announced major investments in the healthcare sector, with a total allocation of Rs. 2,076.02 crore for medical services and public health. A key highlight is the decision to make a second government medical college operational in Thiruvananthapuram and to establish a new medical college in Haripad. Reach Kerala initiative will be launched to promote health tourism by coordinating healthcare, AYUSH, and tourism services.