Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

Malabar to Get New Football Stadium as Kerala Budget 2026 Allocates Rs 50 Crore: കായിക കേരളത്തില്‍ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം വരുന്നത് മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.

Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

വിഡി സതീശന്‍

Updated On: 

19 Jun 2026 | 01:13 PM

തിരുവനന്തപുരം: മലബാറിലെ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. മലബാറിനായി ഫുട്‌ബോള്‍ സ്‌റ്റേഡിയം ബജറ്റില്‍ ധനമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയം വരുന്നത് മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.

മുന്‍ സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി മലബാറിലെ കായികപ്രേമികളുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കിയാണ് വിഡി സതീശന്‍ സര്‍ക്കാരിന്റെ ബജറ്റ് അവതരണം. കായിക കേരളത്തില്‍ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ മിഷന്‍ 2036 നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2036ലെ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ പ്രാപ്തരായ കായികതാരങ്ങളെ മിഷന്‍ 2036 വഴി സര്‍ക്കാര്‍ മുന്‍നിരയിലേക്ക് എത്തിക്കും. കായിക-യുവജന മേഖലയ്ക്കായി 173.77 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോളേജ് ക്യാമ്പസുകളിലെ ഗ്രൗണ്ടുകള്‍ പൂര്‍ണമായി ഉപയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

പഠിക്കാന്‍ ഇനി വിദേശത്ത് പോകേണ്ട

കേരളത്തിലെ യുവാക്കള്‍ പഠിക്കാനായി വിദേശത്തേക്ക് ചേക്കേറുന്നത് ഒഴിവാക്കാന്‍ വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ അന്താരാഷ്ട്ര പഠനസൗകര്യങ്ങളോടെ കേരള നോളജ് വാലി പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നോളജ് വാലി പദ്ധതി വഴി വിദേശത്തേക്ക് പോകാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം കേരളത്തില്‍ തന്നെ നേടാന്‍ സാധിക്കും. അതിനായി ലോകോത്തര നിലവാരമുള്ള വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ച് ഏറ്റവും മികച്ച അക്കാദമിക് പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കാനാണ് നീക്കം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പ്രത്യേക മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനായി സ്വകാര്യ സര്‍വ്വകലാശാല ബില്ലില്‍ ഭേദഗതി വരുത്തുന്നതിനാണ്.

Also Read: Kerala Budget 2026: 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; തുക അനുവദിച്ച് സർക്കാർ

ഇതിന് പുറമെ, പിന്നാക്ക-ഗോത്രവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് വയനാട് ട്രൈബല്‍ സര്‍വകലാശാലയുടെ വികസനത്തിനായി 50 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.

കൊച്ചിയില്‍ ഫിലിം സിറ്റി വരും

സംസ്ഥാനത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിനിമ, സംഗീതം, ഗവേഷണം തുടങ്ങിയവയ്ക്കായി കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി നിര്‍മിക്കാനായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

എംടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇവിടെ ജെന്‍സി വിഭാഗത്തില്‍പെട്ട കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയേലിന്റെ സ്മരണയില്‍ ചിത്രനഗരം എന്ന പേരില്‍ പദ്ധതി നടപ്പാക്കും. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശൂരില്‍ അത്യാധുനിക മ്യൂസിക് അക്കാദമിയും സ്ഥാപിക്കും.

English Summary

Kerala Finance Minister V D Satheesan has announced a new football stadium for the Malabar region in the Kerala Budget 2026. The government has allocated Rs 50 crore for the project, aiming to strengthen sports infrastructure and promote football development in the region.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി