CM VD Satheesan: മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോൺമെന്റ് പൊലീസ്

Kerala CM VD Satheesan and Family Receive Death Threats: വിഡി സതീശനും കുടുംബത്തിനും എതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് വധഭീഷണി സന്ദേശമെത്തിയത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സൈബൽ സെല്ലിന്റെ സഹായത്തോടെ ഊർജ്ജിതമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

CM VD Satheesan: മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോൺമെന്റ് പൊലീസ്

വിഡി സതീശൻ

Updated On: 

13 Jun 2026 | 08:07 AM

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനും എതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് വധഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സൈബൽ സെല്ലിന്റെ സഹായത്തോടെ ഊർജ്ജിതമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂമിലേക്ക് വന്ന ഫോൺ കോളിന്റെ വിവരങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് നിലവിൽ ഉദ്യോഗസ്ഥർ നടത്തുന്നത്.

തളിമ്പറപ്പ് എംഎൽഎയ്ക്കും വധഭീഷണി

തളിപ്പറമ്പിലെ സ്വതന്ത്ര എംഎൽഎ ടികെ ഗോവിന്ദന് നേരെയും വധഭീഷണി. കഴിഞ്ഞ ദിവസം വൈകുന്നേരം പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് എംഎൽഎയ്ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത ഫോൺ സന്ദേശം എത്തിയത്.

‘ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും’ എന്നായിരുന്നു ഫോൺകോളിൽ പറഞ്ഞത്. കൂടാതെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഫോൺ വിളിച്ചയാൾ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് ടികെ ഗോവിന്ദൻ പോലീസിൽ പരാതി നൽകി.

മയ്യിൽ പോലീസിലാണ് പരാതി നൽകിയത്. തളിപ്പറമ്പിൽ പികെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്, സിപിഎം ബന്ധം ഉപേക്ഷിച്ച ടികെ ഗോവിന്ദൻ യു.ഡി.എഫ് പിന്തുണയോടെയാണ് തളിപ്പറമ്പിൽ വിജയിച്ചത്.

ALSO READ: കുരുക്ക് മുറുകുന്നു; യൂടൂബര്‍ തൊപ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

ഒന്നരവയസുകാരന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാരനെ പുറത്താക്കാൻ ഉത്തരവ്

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറിനെതിരെ കർശന നടപടിയുമായി മന്ത്രി ബിന്ദു കൃഷ്ണ. ജീവനക്കാരന്റെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവ്.വനിത ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി ഐഎഎസിന് ഇത് സംബന്ധിച്ച് നിർദേശം നൽകി.

കുഞ്ഞ് മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലേക്ക് വിളിച്ച് സഹായം തേടിയിരുന്നു. എന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നു. നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറായില്ല. പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല.

കുഞ്ഞിനെ തങ്ങൾക്ക് വിട്ടുനൽകണമെന്നും മുത്തശ്ശി ആവശ്യപ്പെട്ടെങ്കിലും അതിന് മാർഗമില്ലെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു.ഒന്നവയസ്സുകാരൻ സ്വന്തം അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്ന് അതിക്രൂരമായ മർദ്ദനമാണ് നേരിട്ടത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിലൂടെ ലഭിക്കുന്ന വിവരം.

English Summary:

Kerala Chief Minister VD Satheesan and his family received Death Threating Message at police control room. The police have launched an intensive investigation with the help of the Cyber ​​Cell to trace the source of the threat message. Officials are currently trying to identify the details of the phone call that came to the control room.

Follow Us
Related Stories
നിപയും ഷിഗെല്ലയും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍; അവധി ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി
Murari Babu Death: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
Kozhikode Nipah Virus: നിപ ഭീതിയിൽ കേരളം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
Case Against Youtuber Thoppi :കുരുക്ക് മുറുകുന്നു; യൂടൂബര്‍ തൊപ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി
Nedumangad Child Death: ഒന്നരവയസുകാരന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാരനെ പുറത്താക്കാൻ ഉത്തരവ്, കർശന നടപടിയുമായി മന്ത്രി
Kerala Weather Update: മഴ കനക്കുന്നു! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ശക്തമായ കാറ്റും പേമാരിയും; ഇന്നത്തെ കാലാവസ്ഥ
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
പണം മുടക്കാതെ മുഖം മിനുക്കാൻ പപ്പായ മതി
ഷൂസിൽ വെള്ളം കയറി ദുർഗന്ധമാണോ? പരിഹാരം ഇതാ
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ