AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: മഴ പോയെന്ന് കരുതി ആശ്വസിക്കേണ്ട; വരുന്നൂ തകർപ്പൻ തുലാവർഷം, മുന്നറിയിപ്പ് ഇങ്ങനെ

Kerala Latest Rain Alert Update: തുലാവർഷം കനക്കുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Rain Alert: മഴ പോയെന്ന് കരുതി ആശ്വസിക്കേണ്ട; വരുന്നൂ തകർപ്പൻ തുലാവർഷം, മുന്നറിയിപ്പ് ഇങ്ങനെ
Kerala Latest Rain Alert Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 08 Nov 2025 14:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. അടുത്ത 10ാം തീയതി വരെയാണ് മഴ മുന്നറയിപ്പുള്ളത്. തുലാവർഷം കനക്കുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോടുകൂടിയ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 10 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം ഒമ്പതാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 10ാം തീയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിലാണ് യെല്ലോ അലർട്ടുള്ളത്.

ഓരോ ദിവസവും മഴ മുന്നറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് ആവശ്യത്തിന് മഴ കിട്ടിയില്ല എന്നതാണ് യാഥാർത്ഥ്യം. തുലാവർഷം തുടക്കത്തിലെ ചതിച്ചു എന്നുതന്നെ പറയാം. മേഖാവൃതമായ കാലാവസ്ഥയാണെങ്കിൽ ചൂട് അസഹനീയമാണ്. ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിക്കുന്നത്. അതേസമയം ഇന്ത്യയിൽ ഈ വർഷമവസാനം ലാ നിന പ്രതിഭാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. ഇതാകട്ടെ രാജ്യത്ത് കൊടും തണുപ്പിന് കാരണമാകുന്ന പ്രതിഭാസമാണ്.

ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാൻ 71 ശതമാനം സാധ്യതയുണ്ടെന്നാണ് നേരത്തെ അമേരിക്കൻ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ റിപ്പോർട്ട് നൽകിയ സൂചന. അതുകൂടാതെ ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 54 ശതമാനമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും അറിയിച്ചിരുന്നു.