Kerala Local Body By-Election 2025 : 30 വാർഡുകളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് 17, യുഡിഎഫിന് 12 ഇടത്ത് ജയം

Kerala Local Body By-Election Result 2025 : 30 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് വാർഡിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. എസ്ഡിപിഐയാണ് ഒരു സീറ്റിൽ ജയിച്ചത്.

Kerala Local Body By-Election 2025 : 30 വാർഡുകളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് 17, യുഡിഎഫിന് 12 ഇടത്ത് ജയം

Representational Image

Published: 

25 Feb 2025 15:00 PM

തിരുവനന്തപുരം : സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം. 17 വാർഡുകളിലാണ് ഇടത് മുന്നണി നേടിയത്. 28 വാർഡുകളിലാണ് ഈ കഴിഞ്ഞ തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. രണ്ട് വാർഡുകളിൽ എതിരില്ലാതെയായിരുന്നു എൽഡിഎഫ് ജയിച്ചിരുന്നു. യു.ഡി.എഫ് 12 സീറ്റുകളിലാണ് ജയിച്ചത്. വയനാട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലെ 30 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ഒരു കോർപ്പറേഷൻ കൗൺസിൽ, രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കായിരുന്നു തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. എൽഡിഎഫിനും യുഡിഎഫിനും പുറമെ എസ്ഡിപിഐ ഒരു സീറ്റ് നേടി. അതേസമയം ബിജെപിക്ക് ഒരു സീറ്റ് പോലും എവിടെയും നേടാനായില്ല.

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ജില്ല അടിസ്ഥാനത്തിൽ

തിരുവനന്തപുരം

  1. തിരുവനന്തപുരം കോർപ്പറേഷൻ ശ്രീവരാഹം കൗണസിൽ വാർഡ് സിപിഎം സ്വന്തമാക്കി. ബി.ജെ.പിയുടെ മിനിയെ 12 വോട്ടിനാണ് സിപിഎം സ്ഥാനാർഥി വി ഹരികുമാർ തോൽപ്പിച്ചത്.
  2. കരുംകുളം പഞ്ചായത്ത് – സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റ് കോൺഗ്രസ് സ്വന്തമാക്കിയ 169 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി സേവ്യർ ജറോണിൻ്റെ ജയം.
  3. പൂവച്ചൽ പഞ്ചായത്ത് – യുഡിഎഫിൽ നിന്നും എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 57 വോട്ടുകൾക്കായിരുന്നു സിപിഎമ്മിൻ്റെ സെയ്ദ് സബർമതിയുടെ ജയം
  4. പാങ്ങോട് പഞ്ചായത്ത് – യുഡിഎഫിൻ്റെ സിറ്റിങ് സീറ്റ് എഡ്ഡിപിഐ പിടിച്ചെടുക്കുകയായിരുന്നു. 674 വോട്ടുകൾക്കാണ് എസ്ഡിപിഐ സ്ഥാനാർഥി മുജീബ് പുലിപ്പാറ ജയിച്ചത്. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

കൊല്ലം

  1. കൊട്ടാരക്കര മുനിസിപ്പാലിറ്റി – എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തുകയായിരുന്നു. 193 വോട്ടുകൾക്കായിരുന്നു സിപിഐ സ്ഥാനാർഥിയുടെ ജയം
  2. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് – യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തുകയായിരുന്നു. 877 വോട്ടുകൾക്കായിരുന്നു കോൺഗ്രസിൻ്റെ മുഹമ്മദ് ഷെറിൻ വിജയിച്ചത്.
  3. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് – എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തുകയായിരുന്നു. 900 വോട്ടുകൾക്കായിരുന്നു സിപിഎം സ്ഥാനാർഥി വത്സമ്മയുടെ ജയം
  4. കുലശേഖരപുരം പഞ്ചായത്ത് – എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. 595 വോട്ടുകൾക്കായിരുന്നു സിപിഎം സ്ഥാനാർഥി സുരജാ ശിശുപാലൻ്റെ ജയം
  5. ക്ലാപ്പന പഞ്ചായത്ത് – എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. 277 വോട്ടുകൾക്കായിരുന്നു സിപിഎം സ്ഥാനാർഥി ജയദേവിയുടെ ജയം
  6. ഇടമുളയ്ക്കൽ പഞ്ചായത്ത് – യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. 24 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർഥി ഷീജ ദിലീപിൻ്റെ ജയം

പത്തനംതിട്ട

  1. പത്തനംതിട്ട മുനിസിപ്പാലിറ്റി – ഇടത് സ്വതന്ത്ര സ്ഥാനാർഥിക്ക് ജയം. മൂന്ന് വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ജയം.
  2. അയിരൂർ പഞ്ചായത്ത് – യുഡിഎഫിന് ജയം. കോൺഗ്രസിൻ്റെ പ്രീത നായർ 106 വോട്ടുകൾക്കാണ് ജയിച്ചത്.
  3. പുറമറ്റം പഞ്ചായത്ത് – എൽഡിഎഫിന് ജയം. സിപിഎമ്മിൻ്റെ ശോഭിക ഗോപി 152 വോട്ടുകൾക്കാണ് ജയിച്ചത്.

ആലപ്പുഴ

  1. കാവാലം പഞ്ചായത്ത് – എൽഡിഎഫിന് ജയം. 171 വോട്ടുകൾക്കായിരുന്നു സിപിഎം സ്ഥാനാർഥി മംഗളാനന്ദൻ്റെ വിജയം
  2. മുട്ടാർ പഞ്ചായത്ത് – യുഡിഎഫിന് ജയം. 15 വോട്ടുകൾക്കായിരുന്നു യുഡിഎഫിൻ്റെ ബിൻസിയുടെ വിജയം

കോട്ടയം

രാമപുരം പഞ്ചായത്ത് – യുഡിഎഫിന് ജയം. 235 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർഥി രജിതയുടെ വിജയം

ഇടുക്കി

വാത്തിക്കുടി പഞ്ചായത്ത് – എൽഡിഎഫിന് ജയം. ഏഴ് വോട്ടുകൾക്കായിരുന്നു കേരള കോൺഗ്രസ് എം സ്ഥാനാർഥി ബിനുവിൻ്റെ വിജയം

എറണാകുളം

  1. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി – യുഡിഎഫിന് ജയം. 65 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർഥി മോളിക്കുട്ടി ചാക്കോ വിജയിച്ചത്.
  2. അശമന്നൂർ പഞ്ചായത്ത് – യുഡിഎഫിന് ജയം. 40 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർഥി എൻഎം നൗഷാദിൻ്റെ വിജയം
  3. പൈങ്ങോട്ടൂർ പഞ്ചായത്ത് – ഇടത് സ്വതന്ത്രന് ജയം. 116 വോട്ടുകൾക്കായിരുന്നു എൽഡിഎഫ് സ്ഥാനാർഥി അമൽരാജിൻ്റെ വിജയം
  4. പായിപ്ര പഞ്ചായത്ത് – യുഡിഎഫിന് ജയം. 162 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർഥി സുജാത ജോണിൻ്റെ വിജയം

തൃശൂർ

ചൊവ്വന്നൂർ പഞ്ചായത്ത് – എൽഡിഎഫിന് ജയം. 80 വോട്ടുകൾക്കായിരുന്നു സിപിഎം സ്ഥാനാർഥി ഷഹർബാൻ്റെ വിജയം

പാലക്കാട്

മുണ്ടൂർ പഞ്ചായത്ത് – എൽഡിഎഫിന് ജയം. 346 വോട്ടുകൾക്കായിരുന്നു സിപിഎം സ്ഥാനാർഥി പ്രശോഭിൻ്റെ വിജയം

മലപ്പുറം

  1. കരുളായി പഞ്ചായത്ത് – യുഡിഎഫിന് ജയം. 397 വോട്ടുകൾക്കായിരുന്നു ലീഗ് സ്ഥാനാർഥി വിപിൻ്റെ വിജയം
  2. തിരുനാവായ പഞ്ചായത്ത് – യുഡിഎഫിന് ജയം. 260 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർഥി അബ്ദുൾ ജബ്ബാറിൻ്റെ വിജയം

കോഴിക്കോട്

പുറമേരി പഞ്ചായത്ത് – യുഡിഎഫിന് ജയം. 20 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് സ്ഥാനാർഥി പുതിയോട്ടിൽ അജയൻ്റെ വിജയം. ഇടത് കോട്ടയിലാണ് കോൺഗ്രസ് അട്ടിമറി നടത്തിയിരിക്കുന്നത്.

കണ്ണൂർ

പന്ന്യന്നൂർ പഞ്ചായത്ത് – എൽഡിഎഫിന് ജയം. 499 വോട്ടുകൾക്കായിരുന്നു സിപിഎം സ്ഥാനാർഥി ശരൻ്റെ വിജയം

കാസർകോഡ്

  1. മടിക്കൈ പഞ്ചായത്ത് – എൽഡിഎഫിന് ജയം. എതിരില്ലാതെയായിരുന്നു ഇടത് സ്ഥാനാർഥിയുടെ വിജയം
  2. കോടോം ബേളൂർ പഞ്ചായത്ത് – എൽഡിഎഫിന് ജയം. 100 വോട്ടുകൾക്കായിരുന്നു സിപിഎം സ്ഥാനാർഥി സൂര്യ ഗോപാലൻ്റെ വിജയം
Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം