Payyanur Attack: പയ്യന്നൂരിലും അക്രമം: സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു ആക്രമണം
Kerala Local Body Election Payyanur Attack: സംഭവത്തിൽ യുഡിഎഫ് 44-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ 12 സിപിഎം പ്രവർത്തകർക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നരെയും ആക്രമണം ഉണ്ടായിതായി റിപ്പോർട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി പി കെ സുരേഷിന്റെ വീടിന് നേരെ സ്‌ഫോടക വസതു എറിയുകയായിരുന്നു.

Payyanur Attack
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതായി (Payyanur Attack) ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂർ നഗരസഭയിലെ 44-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതെന്നാണ് പരാതി. മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള യുഡിഎഫ് ഓഫീസാണ് തകർത്തത്. ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
അക്രമികൾ കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്. സംഭവത്തിൽ യുഡിഎഫ് 44-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂർ പോലീസിൽ പരാതി നൽകി.
സംഭവത്തിൽ 12 സിപിഎം പ്രവർത്തകർക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നരെയും ആക്രമണം ഉണ്ടായിതായി റിപ്പോർട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി പി കെ സുരേഷിന്റെ വീടിന് നേരെ സ്‌ഫോടക വസതു എറിയുകയായിരുന്നു.
അതിനിടെ രാമന്തളിയിൽ മഹാത്മ സ്മാരക കൾച്ചറൽ സെന്ററിലെ ഗാന്ധി ശില്പത്തിന് നേരെയും അക്രമം ഉണ്ടായിട്ടുണ്ട്. ഗാന്ധി ശില്പത്തിന് കേടുപാടുകൾ സംഭവച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ശില്പം ഭാഗികമായി തകർത്തതായി ശ്രദ്ധയിൽ പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങിളിലായി ആക്രണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.