Kerala Local Body Election 2025 Phase 1 LIVE: സ്ഥാനാർഥി അന്തരിച്ചു, വോട്ടെടുപ്പ് മാറ്റി തദ്ദേശ തിരഞ്ഞെടുപ്പിന്റെ തത്സമയ വിവരങ്ങള്‍
Kerala Local Body Election 2025 Phase 1 All LIVE Updates: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ് രാവിലെ ഏഴ് മുതല്‍. തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ അറിയാം
LIVE NEWS & UPDATES
-
Kerala LSGD Election 2025: വോട്ട് ചെയ്ത ശേഷം പ്രതിപക്ഷ നേതാവ്
#WATCH | Thiruvananthapuram, Kerala | LoP Kerala Assembly & Congress leader VD Satheesan says, “We hope that UDF will come back with a wonderful victory because there is an anti-incumbency in Kerala for a long time. I have visited almost all the 14 districts in the state… We… https://t.co/XfW7gc9hIX pic.twitter.com/yWuVto0weu
— ANI (@ANI) December 9, 2025
-
Pampakuda Gram Panchayat Candidate Death: സ്ഥാനാര്‍ത്ഥി അന്തരിച്ചു, വോട്ടെടുപ്പ് മാറ്റിവെച്ചു
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്
-
സുരേഷ് ഗോപി വോട്ട് ചെയ്തു
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയപ്പോൾ
#WATCH | Kerala | Union Minister Suresh Gopi casts his vote for the Kerala local body elections in Thiruvananthapuram. pic.twitter.com/ZPUbCxd9Xt
— ANI (@ANI) December 9, 2025
-
മോക്ക് പോളിംഗ്
വിവിധ ബൂത്തുകളിൽ മോക്ക് പോളിംഗ് പൂർത്തിയായി
-
Kerala LSGD Election 2025: വോട്ട് എങ്ങനെ ചെയ്യണം? നിങ്ങള്‍ അറിയേണ്ടതെല്ലാം
തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പ് പോലെയല്ല. വോട്ടെടുപ്പ് വളരെ വ്യത്യാസമാണ്. നിങ്ങള്‍ അറിയേണ്ടതെല്ലാം READ MORE
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ് രാവിലെ ഏഴ് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും ഒരു പോലെ പ്രതീക്ഷയിലാണ്. പരമാവധി വീടുകള്‍ കയറിയും, ആളുകളെ നേരില്‍ കണ്ടും, കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ഗംഭീരമാക്കി. ആദ്യ ഘട്ടത്തില്‍ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. പോളിങ് ശതമാനം, പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ തുടങ്ങിയ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.
Published On - Dec 09,2025 5:42 AM