Kerala Local Body Election 2025 Phase 1 LIVE: ‘തദ്ദേശാവേശം’ ആദ്യഘട്ടം പൂർത്തിയായി, പോളിങ് 70 ശതമാനത്തിലേറെ

Kerala Local Body Election 2025 Phase 1 All LIVE Updates: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ് രാവിലെ ഏഴ് മുതല്‍. തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ അറിയാം

Kerala Local Body Election 2025 Phase 1 LIVE: തദ്ദേശാവേശം ആദ്യഘട്ടം പൂർത്തിയായി, പോളിങ് 70 ശതമാനത്തിലേറെ

Kerala Local Body Election Live 1

Edited By: 

Jenish Thomas | Updated On: 13 Dec 2025 | 07:28 AM

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ് രാവിലെ ഏഴിന് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും ഒരു പോലെ പ്രതീക്ഷയിലാണ്. പരമാവധി വീടുകള്‍ കയറിയും, ആളുകളെ നേരില്‍ കണ്ടും, കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം ഗംഭീരമാക്കി. ആദ്യ ഘട്ടത്തില്‍ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. പോളിങ് ശതമാനം, പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ തുടങ്ങിയ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.

LIVE NEWS & UPDATES

The liveblog has ended.
  • 09 Dec 2025 06:05 PM (IST)

    രണ്ടാംഘട്ടത്തിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു

    തദ്ദേശതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. നാളെ കഴിഞ്ഞ് 11-ാം തീയതിയാണ് രണ്ടാംഘട്ടം വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക.  13 തീയതി ഫലപ്രഖ്യാപനം

  • 09 Dec 2025 04:51 PM (IST)

    Kollam Polling Update : കൊല്ലത്ത് പോളിങ് 50 ശതമാനം പിന്നിട്ടു

    കൊല്ലം ജില്ല തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോളിങ് 53 ശതമാനം പിന്നിട്ടു. കോർപ്പറേഷനിൽ വൈകിട്ട് മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 47 ശതമാനം പോളിങ്ങായിരുന്നു. നാല് നഗരസഭയിലെ പോളിങ്ങും 50 ശതമാനം പിന്നിട്ടു. 11 ബ്ലോക്കുകളിലേക്കുള്ള പോളിങ് 55 ശതമാനത്തിലേക്ക്


  • 09 Dec 2025 04:48 PM (IST)

    Thiruvananthapuram Polling Update : തിരുവനന്തപുരത്ത് പോളിങ് 50 ശതമാനം പിന്നിട്ടു

    തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ വൈകിട്ട് നാല് മണി വരെ 50 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പഞ്ചായത്തിൽ ഇതുവരെയായി 55 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്

  • 09 Dec 2025 04:33 PM (IST)

    പോളിംഗ് 55 ശതമാനത്തിന് മുകളിൽ

    ഏഴ് ജില്ലകളിലും പോളിംഗ് 55 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി. ഉച്ചയോടെ തന്നെ പോളിംഗ് 50 ശതമാനം കടന്നിരുന്നു. ഉയർന്ന പോളിംഗ് ശതമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും.

  • 09 Dec 2025 03:14 PM (IST)

    ദിലീപും കാവ്യയും വോട്ട് ചെയ്തു

    ദിലീപും കാവ്യ മാധവനും ആലുവ സെന്റ് ഫ്രാന്‍സിസ് എല്‍പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

  • 09 Dec 2025 02:27 PM (IST)

    പോളിങ് 52 ശതമാനം കടന്നു

    തെക്കന്‍ ജില്ലകളില്‍ പുരോഗമിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പോളിങ് ശതമാനം 52 ലേക്ക് കടന്നു.

  • 09 Dec 2025 01:59 PM (IST)

    പോളിങ് 40 ശതമാനം കടന്നു

    തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഏഴ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 40 ശതമാനം പിന്നിട്ടു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 43.17 ശതമാനം പേര്‍ ഇതുവരെ ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തി.

  • 09 Dec 2025 12:41 PM (IST)

    AK Antony: എകെ ആന്റണി വോട്ട് ചെയ്തു

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വോട്ട് ചെയ്തു. തിരുവനന്തപുരത്തെ പോളിങ് ബൂത്തിലാണ് ആന്റണി വോട്ട് ചെയ്തത്.

  • 09 Dec 2025 12:12 PM (IST)

    വോട്ട് ചെയ്യാൻ എത്തുന്നവർ അറിയേണ്ട കാലാവസ്ഥ

    വോട്ട് ചെയ്യാൻ എത്തുന്നവർ അറിയേണ്ട ഇന്നത്തെ കാലാവസ്ഥ:  ALSO READ

  • 09 Dec 2025 11:46 AM (IST)

    Shashi Tharoor: വഴുതക്കാട് വോട്ട് ചെയ്ത് ശശി തരൂര്‍

    ശശി തരൂർ എംപി കോട്ടൺഹിൽ യുപിഎസ് വഴുതക്കാട്, ബൂത്ത് നമ്പർ 005 ൽ വോട്ട് രേഖപ്പെടുത്തി.

  • 09 Dec 2025 11:04 AM (IST)

    Election Postponed: 66-ാം വാർഡിലെ തിരഞ്ഞെടുപ്പും മാറ്റിവെച്ചു, കാരണം

    തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പും മാറ്റിവെച്ചു:  ALSO READ

  • 09 Dec 2025 10:47 AM (IST)

    ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.മുരളീധരൻ

  • 09 Dec 2025 10:45 AM (IST)

    പോളിംഗ് എത്ര മണിവരെ

    പോളിംഗ് സാധാരണഗതിയിൽ ആറു മണി വരെയാണ്. ആറ് മണിക്ക് മുൻപെത്തി വരി നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ സംവിധാനം ഏർപ്പെടുത്തും.

  • 09 Dec 2025 10:03 AM (IST)

    ആദ്യഘട്ട പോളിംഗ്

    ആദ്യ മൂന്ന് മണിക്കൂറിൽ മികച്ച പോളിംഗ്, 9.45 വരെ 15 ശതമാനം കടന്നു

  • 09 Dec 2025 09:02 AM (IST)

    സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷ്ണർ വോട്ട് രേഖപ്പെടുത്തി

  • 09 Dec 2025 07:55 AM (IST)

    Kerala LSGD Election 2025: വോട്ട് ചെയ്ത ശേഷം പ്രതിപക്ഷ നേതാവ്

  • 09 Dec 2025 07:34 AM (IST)

    Pampakuda Gram Panchayat Candidate Death: സ്ഥാനാര്‍ത്ഥി അന്തരിച്ചു, വോട്ടെടുപ്പ് മാറ്റിവെച്ചു

    എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്

  • 09 Dec 2025 07:13 AM (IST)

    സുരേഷ് ഗോപി വോട്ട് ചെയ്തു

    കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയപ്പോൾ

  • 09 Dec 2025 07:11 AM (IST)

    മോക്ക് പോളിംഗ്

    വിവിധ ബൂത്തുകളിൽ മോക്ക് പോളിംഗ് പൂർത്തിയായി

  • 09 Dec 2025 06:10 AM (IST)

    Kerala LSGD Election 2025: വോട്ട് എങ്ങനെ ചെയ്യണം? നിങ്ങള്‍ അറിയേണ്ടതെല്ലാം

    തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പ് പോലെയല്ല. വോട്ടെടുപ്പ് വളരെ വ്യത്യാസമാണ്. നിങ്ങള്‍ അറിയേണ്ടതെല്ലാം READ MORE

തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം