Kerala Local Body Election 2025 : തിരഞ്ഞെടുപ്പ് വന്നോട്ടെ.. രണ്ടാഴ്ചയ്ക്കുള്ളിൽ അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം. ഇല്ലെങ്കിൽ….

Two-Week Deadline to Remove Illegal election Posters: നേരത്തെ സമാനമായ ഒരു ഉത്തരവിൽ, അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും ഉത്തരവാദിത്തം എന്നും കോടതി പ്രത്യേകം വ്യക്തമാക്കിയിരുന്നു.

Kerala Local Body Election 2025 : തിരഞ്ഞെടുപ്പ് വന്നോട്ടെ.. രണ്ടാഴ്ചയ്ക്കുള്ളിൽ അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം. ഇല്ലെങ്കിൽ....

Kerala High court

Updated On: 

20 Nov 2025 | 03:25 PM

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകൾ, ബാനറുകൾ, കൊടികൾ എന്നിവ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃത പ്രചാരണ സാമഗ്രികൾ രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചട്ടുണ്ട്. ഇവ സ്ഥാപിക്കുന്നതിന് ഉത്തരവാദികളായവരിൽ നിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനും കോടതി ഉത്തരവിൽ പറയുന്നു.

ഉത്തരവാദിത്തപ്പെട്ടവർ ആരെല്ലാം

 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കുമാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ സമാനമായ ഒരു ഉത്തരവിൽ, അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും ഉത്തരവാദിത്തം എന്നും കോടതി പ്രത്യേകം വ്യക്തമാക്കിയിരുന്നു. അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

അനധികൃത ബോർഡുകൾ സംബന്ധിച്ച കോടതിയുടെ നിർദ്ദേശങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു