Paravur Election Result: ആറാം തവണയും പറവൂരില്‍ വിജയം ആവര്‍ത്തിച്ച് സതീശന്‍

Paravur Assembly Election Result 2026: പറവൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ജയം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20,600 വോട്ടുകളുടെ ലീഡാണ് സതീശന് ലഭിച്ചത്. 78,658 വോട്ടുകളാണ് സതീശന് ലഭിച്ചത്. സിപിഐയുടെ ഇടി ടൈസണ്‍ മാസ്റ്ററിന് 58,058 വോട്ടുകളാണ് ലഭിച്ചത്.

Paravur Election Result: ആറാം തവണയും പറവൂരില്‍ വിജയം ആവര്‍ത്തിച്ച് സതീശന്‍

വി ഡി സതീശൻ, ഇ ടി ടൈസൺ മാസ്റ്റർ

Updated On: 

04 May 2026 | 04:58 PM

പറവൂര്‍, 04-05-2026: തുടര്‍ച്ചയായ ആറാം തവണയും പറവൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ജയം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20,600 വോട്ടുകളുടെ ലീഡാണ് സതീശന് ലഭിച്ചത്. 78,658 വോട്ടുകളാണ് സതീശന് ലഭിച്ചത്. സിപിഐയുടെ ഇടി ടൈസണ്‍ മാസ്റ്ററിന് 58,058 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ വത്സല പ്രസന്നകുമാര്‍ 20,377 വോട്ടുകള്‍ നേടി. വോട്ടുകളുടെ അന്തിമ കണക്കുകള്‍ ലഭിക്കുമ്പോള്‍ മാറ്റമുണ്ടായേക്കാം. കഴിഞ്ഞ അഞ്ച് തവണയും സതീശനല്ലാതെ മറ്റൊരു പേരും പറവൂര്‍ക്കാര്‍ക്കുണ്ടായിരുന്നില്ല. 2001 മുതല്‍ 2021 വരെ നടന്ന അഞ്ച് തിരഞ്ഞെടുപ്പിലും സതീശന്‍ വിജയം ആവര്‍ത്തിച്ചു. 1996-ലെ തിരഞ്ഞെടുപ്പിലാണ് പറവൂരിന് അവസാനമായി ഒരു ഇടതു ജനപ്രതിനിധിയെ ലഭിക്കുന്നത്. സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവാണ് അന്ന് ജയിച്ചത്. അന്നു വരെ ഇടതുകോട്ടയായി നിലയുറപ്പിച്ച പറവൂരിനെ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് മാറ്റിയത് സതീശനായിരുന്നു.

പിന്നീട് സതീശനെ തറ പറ്റിക്കാന്‍ പന്ന്യന്‍ രവീന്ദ്രനെ വരെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. കയ്പമംഗലം എംഎല്‍എയായിരുന്ന ടൈസ്റ്റണ്‍ മാര്‍ക്ക്, പറവൂര്‍ തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് സിപിഎയും ഇടതുമുന്നണിയും ഏല്‍പിച്ചത്.

പറവൂരിന്റെ ചരിത്രം

സിപിഐയുടെ എന്‍. ശിവന്‍ പിള്ളയായിരുന്നു പറവൂരിന്റെ ആദ്യ എംഎല്‍എ. എന്നാല്‍ പിന്നീട് പറവൂര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറി. 1960-ല്‍ കെഎ ദാമോദര മേനോനും, 1967-ല്‍ കെ.ടി. ജോര്‍ജും, 1977-ല്‍ സേവിയര്‍ അറക്കലും വിജയിച്ചു. 1980-ലും കോണ്‍ഗ്രസിനായിരുന്നു ജയം. ഇത്തവണ എ.സി. ജോസാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.

Also Read: Kerala Election LDF Setback 2026: അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?

എന്നാല്‍ 1982-ല്‍ ശിവന്‍ പിള്ള വീണ്ടും സിപിഐയ്ക്ക് വിജയം സമ്മാനിച്ചു. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും പി. രാജു വിജയിച്ചതോടെ പറവൂര്‍ ഇടതുകോട്ടയായി മാറി. തുടര്‍ന്നായിരുന്നു സതീശന്റെ രംഗപ്രവേശം.

2001-ല്‍ സതീശന്‍ പറവൂരില്‍ ആദ്യമായി വിജയക്കൊടി പാറിച്ചു. 2006-ല്‍ സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും പറവൂര്‍ സതീശനെ കൈവിട്ടില്ല. 2011-ല്‍ പന്ന്യന്‍ രവീന്ദ്രനെ 11,677 വോട്ടുകള്‍ക്കാണ് സതീശന്‍ തോല്‍പിച്ചത്. സതീശന് 74,632 വോട്ടും, പന്ന്യന്‍ രവീന്ദ്രന് 62,955 വോട്ടുകളും ലഭിച്ചു.

2016-ല്‍ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെയാണ് സതീശന്‍ നേരിട്ടത്. 2016-ലെ ഇടതുതരംഗത്തിലും പറവൂര്‍ സതീശനൊപ്പം ഉറച്ചുനിന്നു. 74,985 വോട്ടുകളാണ് സതീശന്‍ നേടിയത്. ശാരദ സ്വന്തമാക്കിയത് 54,351 വോട്ടുകളും. അന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ ഹരി വിജയന്‍ 28,097 വോട്ടുകള്‍ നേടി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. 2021-ലും ജനവിധിയില്‍ മാറ്റമുണ്ടായില്ല. ഇത്തവണ സതീശന്‍ 82,264 വോട്ടുകളും, സിപിഐയുടെ എം.ടി. നിക്‌സണ്‍ 60,963 വോട്ടുകളും സ്വന്തമാക്കി.

ശക്തമായ പ്രചാരണം

2016-ലും 2021-ലും വന്‍ വിജയമാണ് ടൈസണ്‍ മാസ്റ്റര്‍ കയ്പമംഗലത്ത് സ്വന്തമാക്കിയത്. കയ്പമംഗലം ഇടതുകോട്ടയാണെങ്കില്‍, പറവൂരിലെ രാഷ്ട്രീയസാഹചര്യം വ്യത്യസ്തമാണ്. ഇത് നന്നായി അറിയാവുന്ന ആളുമാണ് ടൈസണ്‍ മാസ്റ്റര്‍. ശക്തമായ പ്രചാരണമാണ് ടൈസണ്‍ മാസ്റ്റര്‍ പറവൂരില്‍ നടത്തിയത്. എന്നാല്‍ വിജയിക്കാനായില്ല.

English Summary

VD Satheesan won for the sixth consecutive time in the Paravur assembly constituency. Satheesan has been winning here since 2001. ET Tyson Master came in second place. Later, the LDF was unable to unseat Satheesan.

Follow Us
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'