Pol Blood Service: ആവശ്യക്കാർക്ക് രക്തം എത്തിക്കാൻ പോലീസിൻ്റെ ‘പോൽ ബ്ലഡ്’; സേവനം ആപ്പിലൂടെ
Kerala Police Pol Blood Services: അടിയന്തരഘട്ടങ്ങളിൽ ആശുപത്രികളിൽ കിട്ടാതെ വരികയോ മറ്റ് സേവനങ്ങൾ ലഭിക്കാതെവരികയോ ചെയ്താൽ ആവശ്യക്കാർക്ക് ഉടൻ തന്നെ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് സേവനം ഉപയോഗിക്കാവുന്നതാണ്. ആവശ്യസമയത്ത് നിങ്ങളിലേക്ക് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച സംരംഭമാണ് പോൽ ബ്ലഡ്. പോൽ ബ്ലഡ് നിലവിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇതിൽ ആർക്കും അംഗങ്ങളാകാവുന്നതാണ്.

Represental Image
തിരുവനന്തപുരം: ഇനി മുതൽ അടിയന്തരമായ ഘട്ടങ്ങളിൽ ആവശ്യക്കാർക്ക് രക്തം എത്തിച്ചുനൽകുന്നതിന് പുതിയ സേവനവുമായി കേരള പോലീസ്. പോൽ ബ്ലഡ് സേവനത്തിലൂടെയാണ് ആവശ്യക്കാർക്ക് കേരള പോലീസിന്റെ സഹായത്തോടെ രക്തം എത്തിക്കുന്നത്. മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പ് ഉപയോഗിച്ചുവേണം ആവശ്യക്കാർ രക്തത്തിന് വേണ്ടി അധികൃതരെ ബന്ധപ്പെടാൻ. രക്ത ദാനത്തിനും സ്വീകരണത്തിനും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
അടിയന്തരഘട്ടങ്ങളിൽ ആശുപത്രികളിൽ കിട്ടാതെ വരികയോ മറ്റ് സേവനങ്ങൾ ലഭിക്കാതെവരികയോ ചെയ്താൽ ആവശ്യക്കാർക്ക് ഉടൻ തന്നെ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് സേവനം ഉപയോഗിക്കാവുന്നതാണ്. ആവശ്യസമയത്ത് നിങ്ങളിലേക്ക് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരം എന്ന തോന്നുന്ന ഘട്ടങ്ങളിൽ നിങ്ങൾക്ക് രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള പോലീസിന്റെ തന്നെ മൊബൈൽ അപ്ലിക്കേഷനായ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് ഈ സേവനം നടക്കുന്നത്.
പോൽ ബ്ലഡ് നിലവിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇതിൽ ആർക്കും അംഗങ്ങളാകാവുന്നതാണ്. പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ശേഷം രക്തദാനത്തിനും സ്വീകരണത്തിനുമായി ഈ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്പിൽ കയറിയ ശേഷം പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. നിങ്ങൾ രക്തം നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. അതേസമയം രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറമാണ് പൂരിപ്പിക്കേണ്ടത്.
രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ലെന്നും, രക്ത ദാനത്തിനും നാം തയ്യാറാകണമെന്നും കേരള പോലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. നിലവിൽ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തമാണ് ആവശ്യക്കാർക്കായി പോൽ ബ്ലഡ് ആപ്പിൻ്റെ സേവനത്തിലൂടെ കേരള പോലീസ് എത്തിച്ചു നൽകിയത്. കൂടാതെ രക്തദാനത്തിന് പൊതുജനങ്ങൾ മുന്നോട്ട് വന്നാൽ മാത്രമേ പോൽ ബ്ലഡ് സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്നും പോലീസ് അറിയിച്ചു. രക്‌തദാന ക്യാമ്പുകൾ നടത്താൻ താല്പര്യമുള്ളവർ 9497990500 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details…
https://apps.apple.com/…/pol-app-kerala…/id1500016489